തിരുവനന്തപുരം: രാജ്യത്ത് ഏറ്റവും കൂടുതല്‍ തൊഴില്‍ രഹിതരുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം മൂന്നാമത്. ദേശീയ നിരക്കിനേക്കാള്‍ ഉയരത്തിലാണ് ഇപ്പോള്‍ സംസ്ഥാനത്തെ തൊഴില്‍ രഹിതരുടെ എണ്ണം. കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. പിണറായി സര്‍ക്കാരിന്റെ കാലത്ത് കേരളത്തിലെ തൊഴിലില്ലായ്മ ദേശീയ നിരക്കിനേക്കാള്‍ ശരാശരി നാലര ശതമാനം കൂടി 10.67 ശതമാനമായാണ് ഉയര്‍ന്നിട്ടുള്ളത്. 6.1 ശതമാനം മാത്രമാണ് ദേശീയ ശരാശരി. ഉയര്‍ന്ന ജനസാന്ദ്രത, വ്യവസായങ്ങള്‍ തുടങ്ങുന്നതിനുള്ള സ്ഥലപരിമിതി, അസംസ്‌കൃത വസ്തുക്കളുടെ കുറവ്, കൃഷിയിടങ്ങളുടെ കുറവ് എന്നിവയാണ് സംസ്ഥാനത്തെ തൊഴില്‍ സാധ്യതകള്‍ കുറയാന്‍ കാരണമായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.
സംസ്ഥാന തൊഴില്‍ വകുപ്പിന്റെ തന്നെ കണക്കുകളിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.ഈ വിഷയത്തില്‍ ഒന്നാം സ്ഥാനത്തിനായി ത്രിപുര, സിക്കിം എന്നീ സംസ്ഥാനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ കേരളത്തിനു മുമ്പില്‍ ഉള്ളത്. ത്രിപുരയില്‍ 19.7 ശതമാനവും സിക്കിമില്‍ 18.1 ശതമാനവുമാണ് തൊഴിലില്ലായ്മ നിരക്ക്. അതേസമയം, സംസ്ഥാനത്തെ സ്വകാര്യമേഖലയില്‍ കൂടുതല്‍ സ്ത്രീ തൊഴിലാളികളാണെന്നാണു കണക്കുകള്‍. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ സ്ത്രീകള്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരമാണുള്ളത്. ഇതാണ് സ്വകാര്യജോലികളില്‍ സ്ത്രീപങ്കാളിത്തം കൂടാന്‍ കാരണം.സംസ്ഥാനത്തെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലെ കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ തൊഴില്‍ രഹിതരുള്ള ജില്ല തിരുവനന്തപുരമാണ്.
ഇവിടെ രജിസ്റ്റര്‍ ചെയ്ത 5,26,555 ആളുകളില്‍ 1,93,574 പുരുഷന്‍ന്മാര്‍ക്കു മാത്രമാണ് തൊഴില്‍ ഉള്ളത്. ബാക്കി 3,32,981 പേര്‍ സ്ത്രീകളാണ്. 1,27,773 പേര്‍ തൊഴില്‍ രഹിതരായി പ്രഫഷണല്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം വിവിധ തസ്തികകളിലായി 810 പേര്‍ക്ക് ഇവിടെ നിയമനം നല്‍കി.തൊഴിലില്ലാത്തവരില്‍ 4057 പേര്‍ നിരക്ഷരരാണ്. 3,63688 പേര്‍ക്ക് എസ്‌എസ്‌എല്‍സിക്ക് താഴെ വിദ്യാഭ്യാസം ഉള്ളവരും, 20,02,675 പേര്‍ എസ്‌എസ്‌എല്‍സിയും വിദ്യാഭ്യാസം ഉള്ളവരാണ്. 7,81,823 പേര്‍ പ്ലസ്ടു, 2,95,551 പേര്‍ ബിരുദവും, 69617 പേര്‍ ബിരുദാനന്തര ബിരുദവും ഉള്ളവരാണ്.തൊഴിലിടത്തിലെ സ്ത്രീകളുടെ പങ്കാളിത്തം കേരളത്തില്‍ 30.8 ശതമാനമാണ്. ദേശീയതലത്തില്‍ 23.7 മാത്രമാണുള്ളത്. സംഘടിത മേഖല 12.37 ലക്ഷം, പൊതുമേഖല 5.59 ലക്ഷം. സ്വകാര്യമേഖല 6.78 ലക്ഷം എന്നിങ്ങനെയാണ് മറ്റു കണക്കുകള്‍.
Post Your Comments