തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയത് പാലായിലും വരാന്‍ പോകുന്ന അഞ്ച് നിയോജക മണ്ഡലങ്ങളിലും തോല്‍ക്കുമെന്ന് ഉറപ്പ് ഉള്ളതിനാലാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലാകും പാലാ ഉപതിരഞ്ഞെടുപ്പിലെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടിരുന്നു. ഇതിനെതിരെയാണ് കോടിയേരി ബാലകൃഷ്ണൻ രംഗത്ത് വന്നത്.
ജനപിന്തുണ ഉണ്ടാകുമെന്ന് പറയാനുള്ള ആത്മവിശ്വാസം ഇടതുമുന്നണിക്ക് നഷ്ടപ്പെട്ടു. പാലാ ഉള്‍പ്പടെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ നിയമസഭാ മണ്ഡലങ്ങളിലും യു.ഡി.എഫ് ഉജ്വല വിജയം നേടുമെന്ന് കോടിയേരിക്ക് വ്യക്തമായി അറിയാം. സമീപകാലത്ത് നടന്ന തിരഞ്ഞെടുപ്പുകളില്‍ ദയനീയമായി തോറ്റ എല്‍.ഡി.എഫ് ജനങ്ങളില്‍ നിന്നും വളരെയധികം അകന്നുപോയെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി. അധികാരമേറ്റ അന്ന് മുതല്‍ ഇന്നുവരെ പിണറായി സര്‍ക്കാന്‍ വലിയ ദുരന്തമാണെന്ന് ഓരോ ദിവസവും തെളിയിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments