
ന്യൂഡല്‍ഹി: നവജാത ശിശുക്കളായ ഇരട്ട പെണ്‍കുഞ്ഞുങ്ങളെ മുത്തശി കനാലില്‍ എറിഞ്ഞുകളഞ്ഞു. പഞ്ചാബിലാണ് സംഭവം. കുഞ്ഞുങ്ങളുടെ അമ്മയുടെ അമ്മയായ മാല്‍കിത് കൗറും (65), ഇവരുടെ മകന് ബല്‍ജീന്ദര്‍ സിംഗും (35) ചേര്‍ന്നാണ് ഈ ക്രൂരകൃത്യം ചെയ്തത്. നിലവില്‍ യുവതിക്ക് രണ്ട് പെണ്‍കുട്ടികള്‍ ഉള്ളതിനാലാണ് ഇങ്ങനെ ചെയ്തതെന്നാണ് ഇവർ വ്യക്തമാക്കുന്നത്. സംഭവത്തില്‍ കുട്ടികളുടെ അമ്മ നല്കിയ പരാതിയില്‍ പോലീസ് കേസെടുത്ത് മാല്കിതിനെയും ബല്ജീന്ദറെയും അറസ്റ്റ് ചെയ്തു.
Post Your Comments