വ്യായാമം ആയാലും ഡയറ്റായാലും ഇവയെല്ലാം പ്രത്യക്ഷമായി ശരീരത്തെ ബാധിക്കുകയോ സ്വാധീനിക്കുകയോ ചെയ്യുന്ന ഘടകങ്ങളാണ്. എന്നാല്‍ പ്രത്യക്ഷമായി ശരീരത്തെ ബാധിക്കില്ലെന്ന് നമ്മള്‍ കണക്കാക്കുന്ന ഒരു ഘടകമുണ്ട്. ഒരുപക്ഷേ, എന്ത്് ചെയ്തിട്ടും വണ്ണം കുറയാതിരിക്കുന്നതിന് പിന്നിലെ കാരണം ഇതാകാം.
മറ്റൊന്നുമല്ല, ‘സ്‌ട്രെസ്’ അഥവാ കടുത്ത മാനസിക സമ്മര്‍ദ്ദമാണ് ഈ വില്ലന്‍. നമ്മള്‍ വെറുതെ വായിച്ചും പറഞ്ഞും പോകുന്നത് പോലെ അത്ര നിസാരപ്പെട്ട ഒന്നല്ല ‘സ്‌ട്രെസ്’ എന്നാണ് ഡയറ്റീഷ്യന്മാര്‍ അഭിപ്രായപ്പെടുന്നത്.
‘സ്‌ട്രെസ്’ ആദ്യം ബാധിക്കുന്നത് ദഹനപ്രവര്‍ത്തനങ്ങളേയും ഉറക്കത്തേയുമാണ്. രണ്ടും വളരെയധികം ഗുരുതരമായ അവസ്ഥയിലേക്കെത്തുമ്പോള്‍ മാത്രമായിരിക്കും നമ്മളവയെ തിരിച്ചറിയുന്നതോ മനസിലാക്കുന്നതോ. ഉറക്കത്തിലെ വ്യത്യാസങ്ങളും ദഹനപ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകുന്നതും വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് വലിയ തിരിച്ചടിയാകും.
Post Your Comments