തിരുവനന്തപുരം: കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഏഴ് ജില്ലകളിൽ നിന്ന് യെല്ലോ അലർട്ട്. ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ മുതല്‍ മഴയുടെ ശക്തി കുറയുമെന്നാണ് റിപ്പോർട്ട്. കനത്ത മഴയെ തുടര്‍ന്ന് കൊല്ലം ജില്ലയില്‍ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ ഭരണകൂടം അവധി നല്‍കി. ബുധനാഴ്ച മുതല്‍ ജില്ലയില്‍ ശക്തമായ മഴയാണ് പെയ്യുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് അവധി. അതേസമയം അറബിക്കടലിന്റെ തെക്കുകിഴക്കന്‍ തീരത്തും മാലദ്വീപ് മേഖലയിലും മത്സ്യബന്ധനത്തിന് പോകരുതെന്ന് മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പുണ്ട്.
Post Your Comments