
ദുബായ് : യുഎഇയില്‍ കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കി കാലാവസ്ഥാനിരീക്ഷണ വിഭാഗം . വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മുതലാണ് യുഎഇയില്‍ കാലാവസ്ഥാ നിരീക്ഷണ വിഭാഗം അലര്‍ട്ട് പ്രഖ്യാപിച്ചത്. വൈകുന്നേരം അഞ്ച് മുതല്‍ രാത്രി 9 വരെയായിരുന്നു അലെര്‍ട്ട് പ്രഖ്യാപിച്ചത്.
45-55 കിലോമീറ്റര്‍ സ്പീഡില്‍ കാറ്റിനും ഒപ്പം മഴമേഘങ്ങളുള്ളതിനാല്‍ കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിയ്ക്കണമെന്നുമായിരുന്നു കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയത്.
പൊടിക്കാറ്റ് ആയതിനാല്‍ ആ പ്രദേശത്തെ കാഴ്ചകള്‍ തടസപ്പെടുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. വ്യാഴാഴ്ച വൈകുന്നരം അഞ്ച് മുതല്‍ രാത്രി 9 വരെയുള്ള നാല് മണിക്കൂര്‍ മാത്രമാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്
Post Your Comments