മുംബൈ: കഴിഞ്ഞ ദിവസം നഷ്ടത്തിലായ ഓഹരി വിപണി ഇന്ന് നേട്ടത്തിൽ തുടങ്ങി. സെന്‍സെക്സ് 147 പോയിന്റ് ഉയര്‍ന്ന് 38,740ലും നിഫ്റ്റി 50 പോയന്റ് ഉയര്‍ന്ന് 11491ലുമാണ് വ്യാപാരം. ബിഎസ്ഇയിലെ 413 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലായപ്പോൾ 136 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
ധനമന്ത്രിയുടെ കോർപ്പറേറ്റ് നികുതി കുറച്ച പ്രഖ്യാപനം വന്നതിന് പിന്നാലെ ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റമാണ് ഉണ്ടായത്. ഒറ്റ ദിവസം കൊണ്ട് സെന്‍സെക്സ് 1921 പോയിന്റും നിഫ്റ്റി 569 പോയിന്റും മുന്നേറിയിരുന്നു.
മാരുതി സുസുകി, ഐസിഐസിഐ ബാങ്ക്, ഐഷര്‍ മോട്ടോഴ്സ്, ഏഷ്യന്‍ പെയിന്റ്സ്, ഇന്ത്യബുള്‍സ് ഹൗസിങ്, എംആന്റ്എം, സിപ്ല, ഐഒസി, ഒഎന്‍ജിസി, ബിപിസിഎല്‍ തുങ്ങിയ ഓഹരികളാണ് നേട്ടത്തിലും ആക്സിസ് ബാങ്ക്, എച്ച്സിഎല്‍ ടെക്, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം.
Post Your Comments