Life Style

സൗന്ദര്യത്തിനും ആരോഗ്യത്തിനും ഉരുളക്കിഴങ്ങ് ജ്യൂസ്

ഉരുളക്കിഴങ്ങ് നല്ലൊരു ഭക്ഷണം മാത്രമല്ല, ചര്‍മസൗന്ദര്യത്തിനും ആരോഗ്യത്തിനും ഏറെ നല്ലതാണ്. ഇരുമ്പ്,കാല്‍സ്യം,പൊട്ടാസ്യം,നാരുകള്‍ വിറ്റാമിന്‍ എ,ബി,സി തുടങ്ങിയവയുടെ ഒരു കലവറയാണ് ഉരുളക്കിഴങ്ങ്. ഇതില്‍ നിന്നും തയ്യാറാക്കുന്ന ജ്യൂസ് ഒരു ടോണിക് ആണെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്. എല്ലാ ദിവസവും ഉരുളക്കിഴങ്ങ് ജ്യൂസ് കുടിക്കുന്നത് ശരീരത്തിലുള്ള ജൈവിക വിഷത്തെ പുറന്തള്ളുന്നു. ഒപ്പം കൊളസ്‌ട്രോളിനെ നിയന്ത്രിക്കുകയും ചെയ്യുന്നു. ശരീരത്തിന്റെ പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുന്നു.

വൃക്ക രോഗത്താല്‍ കഷ്ടപ്പെടുന്നവര്‍ക്ക് ഉത്തമ പ്രതിവിധിയാണ് ഉരുളക്കിഴങ്ങ് ജ്യൂസ്. മൂത്രത്തില്‍ കല്ലുണ്ടാകുന്നത് തടയുന്നു. ഡയബറ്റീസും ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവരും ഉരുളക്കിഴങ്ങ് ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. വരണ്ട ചര്‍മ്മമുള്ളവര്‍ ഉരുളക്കിഴങ്ങ് ജ്യൂസ് കുടിക്കുന്നത് ത്വക്ക് തിളക്കമുള്ളതാകാന്‍ സഹായിക്കും. ഉരുളക്കിഴങ്ങിന് പല ചര്‍മ, സൗന്ദര്യപ്രശ്‌നങ്ങള്‍ക്കും പരിഹാരമാകാനും സാധിയ്ക്കും. ഉരുളക്കിഴങ്ങ് കൊണ്ട് ചര്‍മത്തിന് നിറം നല്‍കാനും സാധിയ്ക്കും. ഉരുളക്കിഴങ്ങും തക്കാളിനീരും കലര്‍ത്തുക. ഇതില്‍ അല്‍പം തേന്‍ കലര്‍ത്തി മുഖത്തു പുരട്ടാം. അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. ഉരുളക്കിഴങ്ങ്‌ തൊലി കളഞ്ഞ്‌ ഗ്രേറ്റ്‌ ചെയ്‌ത്‌ ഇതിന്റെ ജ്യൂസ്‌ എടുക്കുക. ഇത്‌ മുഖത്തു പുരട്ടി അരമണിക്കൂര്‍ കഴിയുമ്പോള്‍ കഴുകാം. ഇത്‌ ആഴ്‌ചയില്‍ രണ്ടുമൂന്നുതവണ ചെയ്യാം. മുട്ടവെള്ളയില്‍ ഉരുളക്കിഴങ്ങിന്റെ ജ്യൂസ്‌ ചേര്‍ക്കുക. ഇത്‌ മുഖത്തു പുരട്ടി അര മണിക്കൂര്‍ കഴിയുമ്പോള്‍ നല്ലപോലെ സ്‌ക്രബ്‌ ചെയ്‌തു കഴുകിക്കളയാം. നിറം വയ്‌ക്കാന്‍ മാത്രമല്ല, മുഖത്തെ ചുളിവുകള്‍ നീക്കാനും ഇത്‌ നല്ലതാണ്‌.

ഉരുളക്കിഴങ്ങ്‌ ജ്യൂസ്‌, തൈര്‌, ഒരു നുള്ളു മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ത്തുക. ഇത്‌ മുഖത്തു പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. ഇത്‌ നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ മാത്രമല്ല, വരണ്ട ചര്‍മത്തിനുള്ള പരിഹാരംകൂടിയാണ്‌. ഉരുളക്കിഴങ്ങു നീരില്‍ ചെറുനാരങ്ങാനീര്‌, മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ത്തി പുരട്ടുന്നതും നല്ലതാണ്‌. ഉരുളക്കിഴങ്ങ്‌ നീര്‌, കുക്കുമ്പര്‍ ജ്യൂസ്‌ എന്നിവ കലര്‍ത്തി തണുപ്പിച്ചു മുഖത്തു പുരട്ടാം. നിറം വര്‍ധിപ്പിക്കുന്നതിനോടൊപ്പം മുഖത്തെ ചര്‍മപ്രശ്‌നങ്ങള്‍ക്കു നല്ല പരിഹാരം കൂടിയാണിത്‌. പ്രസവശേഷമുണ്ടാകുന്ന സ്ട്രെച്ച് മാര്‍ക്ക് അകറ്റാനും ഉരുളക്കിഴങ്ങ് ജ്യൂസ് സഹായിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button