Latest NewsKeralaNews

മരടിലെ നാലു ഫ്ലാറ്റുകള്‍ പൊളിക്കുമ്പോള്‍ ഏകദേശം 30,000ടണ്‍ അവശിഷ്ടങ്ങള്‍ : ഇതിനായ് ഒന്നരയേക്കര്‍ സ്ഥലം കണ്ടെത്തണമെന്ന് മദ്രാസ് ഐഐടി

കൊച്ചി: മരടിലെ നാലു ഫ്‌ലാറ്റുകള്‍ പൊളിക്കുമ്പോള്‍ ഏകദേശം 30,000ടണ്‍ അവശിഷ്ടങ്ങള്‍ ഉണ്ടാകും. ഇതിനായ് ഒന്നരയേക്കര്‍ സ്ഥലം കണ്ടെത്തണമെന്ന് മദ്രാസ് ഐഐടി.

മദ്രാസ് ഐഐടി റിപ്പോര്‍ട്ട് പ്രകാരം, ഒരു ചതുരശ്ര മീറ്റര്‍ ഭാഗം പൊളിക്കുമ്പോള്‍ ഏകദേശം 450കിലോ ഗ്രാം അവശിഷ്ടമാണ് പ്രതീക്ഷിക്കുന്നത്.

ഫ്ളാറ്റുകളുടെ മൊത്തം വിസ്തൃതി 68,028.68 ചതുരശ്ര മീറ്ററാണ്. ഇതനുസരിച്ച് ഏകദേശം 30,612ടണ്‍ അവശിഷ്ടമാകും പൊളിക്കുമ്പോള്‍ ഉണ്ടാകുക. കോണ്‍ക്രീറ്റ് 65ശതമാനം, കട്ടകള്‍ 25ശതമാനം, മണല്‍, പൊടിക്കല്ല്, മണ്ണ് ഒരു ശതമാനം, ലോഹങ്ങള്‍ രണ്ട് ശതമാനം, മരങ്ങള്‍ അഞ്ച് ശതമാനം, മറ്റുള്ളവ രണ്ട് ശതമാനം എന്നിങ്ങനെയാകും അളവ്. മൂന്ന് മീറ്റര്‍ ഉയരത്തില്‍ ഇത് കൂട്ടിയിട്ടാല്‍ ഒന്നരയേക്കര്‍ സ്ഥലം വേണ്ടിവരും.

ഫ്ലാറ്റുകള്‍ പൊളിക്കുമ്പോളുള്ള അവശിഷ്ടങ്ങളില്‍ 90ശതമാനവും പുനരുപയോഗിക്കാമെന്ന് ഐഐടി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അവശിഷ്ടങ്ങള്‍ പരമാവധി കുറക്കുക, പുനരുപയോഗിക്കുക എന്ന രീതിയിലാണ് കൈകാര്യം ചെയ്യേണ്ടത്. വാതിലിന്റെയും ജനലിന്റെയും ഫ്രെയിമുകള്‍, ഫര്‍ണിച്ചര്‍ തുടങ്ങി പുനരുപയോഗിക്കാന്‍ സാധിക്കുന്ന എന്തും നീക്കം ചെയ്തതിന് ശേഷം മാത്രമേ പൊളിക്കാന്‍ പാടുള്ളു. പൂര്‍ണമായും ഒഴിവാക്കേണ്ട മാലിന്യങ്ങള്‍ മരടില്‍ നിന്ന് 15കിലോമീറ്റര്‍ അകലെയുള്ള ബ്രഹ്മപുരം പ്ലാന്റില്‍ മാത്രമേ നിക്ഷേപിക്കാനാവൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button