Latest NewsNewsIndia

കനത്ത മഴ; ഭിത്തിയിടിഞ്ഞുവീണ് അഞ്ചുപേര്‍ മരിച്ചു

പൂനെ: മഹാരാഷ്ട്രയില്‍ ഭിത്തിയിടിഞ്ഞുവീണ് അഞ്ച് പേര്‍ മരിച്ചു. പുനെയിലെ അരണ്യേശ്വറിലാണ് സംഭവം. രണ്ട് ദിവസമായി തുടരുന്ന കനത്തമഴയെത്തുടര്‍ന്ന് പൂനെയിലും സമീപപ്രദേശങ്ങളിലും പ്രളയസമാനമായ സാഹചര്യം തുടരുകയാണ്. അതേസമയം അപകടത്തെത്തുടര്‍ന്ന് നിരവധിപേരെ കാണാനില്ല.

അതേസമയം മഴക്കെടുതിയില്‍പ്പെട്ട 574 പേരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളക്കെട്ടിലാണ്. റോഡുകളില്‍ വെള്ളം കയറിയതിനാല്‍ ഗതാഗതം സ്തംഭിച്ചമട്ടിലാണിവിടെ. 27 ഓടെ മഴ കുറഞ്ഞേക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം വിലയിരുത്തുന്നു.

അതേസമയം കേരളത്തിലും കനത്ത മഴ തുടരുകയാണ്. കൊല്ലം കോര്‍പ്പറേഷന്‍ പരിധിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്നാണ് പ്രൊഫഷണല്‍ കോളേജുകള്‍ക്ക് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button