ഇസ്രായേൽ പ്രധാനമന്ത്രിയായി വീണ്ടും ബെഞ്ചമിൻ നെതന്യാഹു അധികാരത്തിലെത്തുമെന്ന് സൂചന . റൈറ്റ് വുഡ് ലിക്ക്വുഡ് പാർട്ടിയുടെ നേതൃത്വത്തിൽ സർക്കാരുണ്ടാക്കാൻ നെതന്യാഹുവിനെ പ്രസിഡന്റ് റുവെൻ റിവ്ലിൻ ക്ഷണിച്ചു .തെരഞ്ഞെടുപ്പ് ഫലം പൂർണമായും പുറത്തുവന്നപ്പോൾ ആർക്കും ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചിരുന്നില്ല .
31 സീറ്റുകളാണ് ലിക്ക്വഡ് പാർട്ടി നേടിയത് .ഏറ്റവും കൂടുതൽ കാലം ഇസ്രായേൽ ഭരിച്ച നേതാവ് എന്ന ബഹുമതിയും നെതന്യാഹൂവിനാണ് .ഇസ്രായേലിന്റെ രാഷ്ട്രപിതാവായ ബെന്‍ ഗൂറിയന്റെ റിക്കോര്‍ഡാണ് നെതന്യാഹു മറികടന്നത് .2009 ലാണ് നെതന്യാഹു നേരത്തെ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് വരുന്നത് .
Post Your Comments