Latest NewsNewsIndia

മകന്റെ കുത്തേറ്റ് പിതാവിന് ദാരുണാന്ത്യം, മാതാവ് ഗുരുതരാവസ്ഥയില്‍; ക്രൂരകൃത്യത്തിന് പിന്നിലെ കാരണമിങ്ങനെ

ഗുരുഗ്രാം: മാതാപിതാക്കള്‍ തന്നോട് സ്‌നേഹമില്ലെന്ന തോന്നല്‍ ശക്തമായതോടെ മകന്‍ അച്ഛനെയും അമ്മയെയും കുത്തി. ആക്രമണത്തെ തുടര്‍ന്ന് പിതാവ് സുഷീല്‍ മേത്ത സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായ പരിക്കേറ്റ മാതാവ് ചന്ദര്‍ മേത്തയെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

റിഷഭ് മേത്ത എന്ന് മുപ്പത്തിരണ്ടുകാരനാണ് ഈ ക്രൂരകൃത്യം നടത്തിയത്. ഇളയ സഹോദരന്റെ മുന്നില്‍ വെച്ചാണ് റിഷഭ് മാതാപിതാക്കളെ ആക്രമിച്ചത്. താന്‍ സംഭവത്തിന് സാക്ഷിയാണെന്നും റിഷഭ് ആണ് അച്ഛനെയും അമ്മയെയും കുത്തിയതെന്നും സഹോദരന്‍ മായങ്ക് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മാതാപിതാക്കളുമായി റിഷഭ് നിരന്തരം വഴക്കിടുമായിരുന്നുവെന്ന് മായങ്കിന്റെ പരാതിയില്‍ പറയുന്നു.

ചൊവ്വാഴ്ച പിതാവ് സുഷീലുമായും മാതാവ് ചന്ദറുമായും റിഷഭ് വഴക്കിട്ടിരുന്നു. റിഷഭ് മാതാപിതാക്കളെ ആക്രമിക്കുന്നതായി മറ്റൊരു ബന്ധുവാണ് മായങ്കിനെ വിളിച്ച് അറിയിച്ചത്. ഉടന്‍ തന്നെ ഇയാള്‍ വീട്ടിലെത്തിയെങ്കിലും പിതാവായ സുഷീലിനെ കുത്തുന്ന റിഷഭിനെയാണ് കണ്ടത്. ഓടിയെത്തി തടയാന്‍ ശ്രമിച്ചപ്പോള്‍ റിഷഭ് തന്നെയും ആക്രമിച്ചെന്ന് മായങ്കിന്റെ പരാതിയില്‍ പറയുന്നു. കൃത്യം നടത്തിയ ശേഷം ഇയാള്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടും. പിന്നീട് പോലീസിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button