Latest NewsIndiaNews

ഒന്നരവയസുകാരന്റെ വയര്‍ കീറിയ നിലയില്‍ : ആന്തരികാവയങ്ങള്‍ പുറത്ത് : കുട്ടിയുടെ നില അതീവഗുരുതരം

ബീഹാര്‍ : ഒന്നരവയസുകാരന്റെ വയര്‍ കീറിയ നിലയില്‍, ആന്തരികാവയങ്ങള്‍ പുറത്ത് .കുട്ടിയുടെ നില അതീവഗുരുതരം. ബീഹാറിലാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം നടന്നത്. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെയാണ് ആന്തരിക അവയവങ്ങള്‍ പുറത്തുചാടി രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ ബീഹാറിലെ മുന്‍ഗേര്‍ ജില്ലയില്‍ നിന്നും നാട്ടുകാര്‍ ആ ഒന്നര വയസുകാരനെ കണ്ടെത്തുന്നത്. വയറ് കീറി ഹൃദയവും വന്‍കുടലും കരളുമെല്ലാം പുറത്തുകിടക്കുന്നത് കണ്ട നാട്ടുകാര്‍ ആദ്യമൊന്ന് ഞെട്ടി. പിന്നെ സമീപത്തെ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ച ശേഷം പുറത്തുകിടന്ന അവയവങ്ങള്‍ അകത്തേക്ക് ഇട്ട് കുഞ്ഞിനെയും കൊണ്ട് ആശുപത്രിയിലേക്ക്. അടിയന്തര ശസ്ത്രക്രിയ നടത്തിയ കുട്ടിയെ ഉടന്‍ തന്നെ വിദഗ്ദ്ധ ചികിത്സയ്ക്കായി ബഗല്‍പ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി.

താരാപൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള സോന്ദിയാ താന്തി തോലയിലാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവമുണ്ടായത്. സ്വന്തം വീട്ടില്‍ നിന്നും വെറും നൂറ് മീറ്റര്‍ അകലെ വച്ചാണ് കൃഷ്ണ താന്തിയുടെ ഏക മകന്‍ ആശിഷ് കുമാറിനെ ഗുരുതരമായ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. കുട്ടി കളിച്ചുകൊണ്ടിരിക്കുന്നത് താന്‍ കണ്ടതാണെന്നും പെട്ടെന്ന് നാട്ടുകാര്‍ ബഹളം വയ്ക്കുന്നത് കേട്ട് ഓടിയെത്തുമ്‌ബോഴാണ് ദാരുണ ദൃശ്യത്തിന് സാക്ഷ്യംവഹിച്ചതെന്നും കുട്ടിയുടെ അമ്മ രേഖാ ദേവി പറയുന്നു. തന്റെ കുടുംബത്തിന് ആരുമായും ശത്രുതയില്ല. കുട്ടിയെ ആക്രമിച്ചതിന് പിന്നില്‍ ആരാണെന്ന് അറിയില്ലെന്നും അവര്‍ വ്യക്തമാക്കി.

ആദ്യഘട്ടത്തില്‍ കുഞ്ഞിനെ കുട്ടിക്കടത്തുകാര്‍ ആക്രമിച്ചതായിരിക്കുമെന്നാണ് നാട്ടുകാര്‍ കരുതിയത്. എന്നാല്‍ അഭ്യൂഹങ്ങള്‍ക്ക് ചെവികൊടുക്കാതെ തക്കതായ സമയത്ത് ആശുപത്രിയില്‍ എത്തിക്കാനായത് മൂലമാണ് കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button