Latest NewsKeralaNews

വെളുത്തുള്ളി കൊണ്ട് മാലയും ബൊക്കയും; വ്യത്യസ്തമായ കാര്‍ഷിക പ്രദര്‍ശനമൊരുക്കി കൃഷി വകുപ്പ്

ഇടുക്കി: വട്ടവടയില്‍ കൃഷിവകുപ്പൊരുക്കിയ വെളുത്തുള്ളി പ്രദര്‍ശം കണ്ട് എല്ലാവരും ഒന്ന് അമ്പരന്നു. വെളുത്തുള്ളി കൊണ്ട് മാല, ബൊക്കെ അങ്ങനെ ആരെയും ഒന്ന് ഞെട്ടിക്കുന്ന പലവിധ സാധനങ്ങളായിരുന്നു അവിടെ നിരന്നിരുന്നത്. ഇങ്ങനെ ഒരു കാഴ്ച അത്ഭുതം തന്നെയായിരിക്കാമെങ്കിലും വട്ടവടക്കാര്‍ക്ക് അത് അഭിമാനം കൂടി പകരുന്നതാണ്. വട്ടവടയില്‍ നടന്ന കാര്‍ഷിക സമുച്ചയ ഉത്ഘാടനത്തോടനുബന്ധിച്ചാണ് കൃഷി വകുപ്പ് ഈ വ്യത്യസ്തമായ പ്രദര്‍ശനം ഒരുക്കിയത്.

ALSO READ: യുഎസില്‍ വന്‍ സ്വീകരണം ലഭിച്ചിട്ടുണ്ടെന്ന് തെളിയിക്കാൻ ശശി തരൂര്‍ പുറത്തുവിട്ടത് റഷ്യന്‍ ചാരസംഘടനയുടേയും നെഹ്‌റു കുടുംബത്തിന്റേയും കൂട്ടുകെട്ടുകള്‍ എന്ന് ആരോപണം

വട്ടവട, കാന്തല്ലൂര്‍ മേഖലയില്‍ മാത്രം വിളയുന്ന മലപ്പൂണ്ട് വെളുത്തുള്ളിയാണ് പ്രദര്‍ശനത്തിനായി ഒരുക്കിയത്. അത്യധികം ഗുണമേന്മയേറിയ ഇനം വെളുത്തുള്ളിയാണ് മലപ്പൂണ്ട്. വലിപ്പവും ഔഷധ ഗുണവുമാണ് മലപ്പൂണ്ടിന്റെ സവിശേഷത. ഇതിന്റെ ഗുണമേന്മ ഇപ്പോള്‍ രാജ്യാന്തര തലത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് കൃഷി വകുപ്പ്.

ALSO READ: മരട് ഫ്‌ളാറ്റ് പ്രശ്‍നം: ഫ്ലാറ്റ് പൊളിക്കാൻ സർക്കാർ ചുമതല നൽകിയ ഉദ്യോഗസ്ഥൻ നടപടികളിലേക്ക്

മലപ്പൂണ്ട് വെളുത്തുള്ളിയെ ഭൗമ സൂചികയില്‍പ്പെടുത്താനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. കൃഷിമന്ത്രി വി എസ് സുനില്‍കുമാറും ഇതു സംബന്ധിച്ച് ഗവേഷണം നടത്തുന്ന കാര്‍ഷിക സര്‍വ്വകലാശാലയിലെ ഡോ. ജലജ എസ് മേനോനുമാണ് ഇക്കാര്യം അറിയിച്ചത്. ഒരു വര്‍ഷം വരെ കേടുകൂടാതെ സൂക്ഷിക്കാന്‍ കഴിയുന്ന മലപ്പൂണ്ട് എന്ന ഈ മലനാടന്‍ വെളുത്തുള്ളിക്ക് കിലോ 300 രൂപ വരെയാണ് വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button