ന്യൂ ഡൽഹി : സമൂഹമാധ്യമങ്ങളുടെ ദുരുപയോഗങ്ങൾക്ക് തടയിടാൻ കേന്ദ്രസര്‍ക്കാരിനു സുപ്രധാന നിർദേശവുമായി സുപ്രീംകോടതി. ഫേസ്ബുക്ക് ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് ചോദ്യം ചെയ‌്തുള്ള ഹർജി പരിഗണിക്കവെ, സമൂഹ മാധ്യമങ്ങളിലെ വ്യക്തിഹത്യക്കെതിരെ കേന്ദ്രസർക്കാർ മാർഗരേഖ കൊണ്ടുവരണമെന്ന് കോടതി നിർദേശിച്ചു.
സമൂഹമാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്നത് ഗുരുതരമായ വിഷയമാണ്. ഇക്കാര്യത്തില്‍ സർക്കാരിന്റെ അടിയന്തര ഇടപെൽ വേണം.ഇതില്‍ സുപ്രീംകോടതിക്കോ ഹൈക്കോടതികള്‍ക്കോ എന്തെങ്കിലും ചെയ്യാനാവില്ല. നയപരമായ തീരുമാനങ്ങളെടുക്കേണ്ടതും നിയമമുണ്ടാക്കേണ്ടതുമൊക്കെ കേന്ദ്രസര്‍ക്കാരാണ്. മൂന്നാഴ്‍ചയ്ക്കകം സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിലപാട് അറിയിക്കണമെന്നും കോടതി അറിയിച്ചു.
Post Your Comments