Latest NewsNewsIndia

ഓണ്‍ലൈന്‍ പെണ്‍വാണിഭ തലവനെ അറസ്റ്റ് ചെയ്തു

ഷിംല•സെപ്റ്റംബര്‍ 13 ന് പിടിയിലായ അന്തര്‍സംസ്ഥാന ഓണ്‍ലൈന്‍ പെണ്‍വാണിഭ തലവനെ പോലീസ് അറസ്റ്റ് ചെയ്തു. ഹിമാചൽ, പഞ്ചാബ്, ചണ്ഡിഗഡ്, ഹരിയാന, ഗോവ എന്നിവിടങ്ങളിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.

‘ഷിംല കോൾ ഗേൾ നതാഷ’ എന്ന വെബ്സൈറ്റ് നടത്തിക്കൊണ്ടിരുന്ന പഞ്ചകുല (ഹരിയാന) സെക്ടർ 18 ലെ വിക്രം എന്ന ആന്‍ഡി (32) യെയാണ് കഴിഞ്ഞ ദിവസം രാത്രി പോലീസ് അറസ്റ്റ് ചെയ്തത്.

കമ്പ്യൂട്ടർ ഡിപ്ലോമ ഹോൾഡറായ വിക്രം തന്റെ പേരില്‍ ഡൊമെയ്നും മെയ്ല്‍ ഐ.ഡിയും സൃഷ്ടിച്ച് സെപ്റ്റംബർ 13 ന് അറസ്റ്റിലായ വീരേന്ദർ സിങ്ങിന് അത് വാടകയ്ക്ക് നൽകുകയുമായിരുന്നു.

പല സംസ്ഥാനങ്ങളിലെയും ഇടപാടുകാര്‍ക്ക്പെൺകുട്ടികളെ എത്തിക്കാൻ ഇരുവരും ഓൺലൈൻ സൈറ്റ് ഉപയോഗിച്ചു. തുകയുടെ അമ്പത് ശതമാനം പെൺകുട്ടികൾക്കാണ് നൽകിയതെന്നും ബാക്കി തുക അവർ പങ്കുവെച്ചതായും എ.എസ്.പി പ്രവീർ താക്കൂർ പറഞ്ഞു.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സെപ്റ്റംബര്‍ 13 ന് സംഘം വലയിലായത്.

ടൂറിസ്റ്റുകൾക്കും താമസക്കാർക്കുമായി കോൾ ഗേൾസും എസ്‌കോർട്ട് സേവനങ്ങളും വാഗ്ദാനം ചെയ്യുന്ന 200 ലധികം സൈറ്റുകൾ ഉണ്ടെന്നാണ് കണ്ടെത്തല്‍. ഇപ്പോള്‍ പുരുഷ വേശ്യാ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഏതാനും ഗിഗോളോ സൈറ്റുകളും പ്രവര്‍ത്തിക്കുന്നുണ്ട്.

shortlink

Post Your Comments


Back to top button