തിരുവനന്തപുരം: കേരളത്തില്‍ പലയിടങ്ങളിലും ഇന്നലെ രാത്രി മുതല്‍ മഴ തുടങ്ങി. ഇന്ന് മുതല്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് മലപ്പുറം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലും നാളെ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആന്ധ്രപ്രദേശ് തീരത്തിനടുത്തു രൂപംകൊണ്ട ന്യൂനമര്‍ദം മൂലമാണ് മഴയെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. അറബിക്കടലില്‍ രൂപം കൊണ്ട ഹിക്ക ചുഴലിക്കാറ്റ് പടിഞ്ഞാറുദിശയില്‍ നീങ്ങിത്തുടങ്ങി.
സെപ്റ്റംബര്‍, 25, 26 തീയതികളില്‍ അതിശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പ് ഉണ്ട്. സെപ്റ്റംബര്‍ 26 ന് 7 മുതല്‍ 11 സെന്റിമീറ്റര്‍വരെ മഴ ലഭിച്ചേക്കും. നാളെ ഒന്നോ രണ്ടോ ഇടങ്ങളില്‍ 12 മുതല്‍ 20 സെന്റിമീറ്റര്‍വരെ മഴ ലഭിച്ചേക്കും.ശക്തമായ കാറ്റ് വീശാനും തിരമാലകള്‍ ഉയര്‍ന്നുപൊങ്ങാനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലിൽ പോകരുതെന്നാണ് നിർദേശം.
Post Your Comments