തിരുവനന്തപുരം : മരട് ഫ്ളാറ്റ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ചീഫ് സെക്രട്ടറി ടോം ജോസ്. ഫ്‌ളാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു . വെള്ളിയാഴ്ചയായിരിക്കും ഉത്തരവ് പുറപ്പെടുവിക്കുക . ഉത്തരവ് വന്ന ശേഷം അന്തിമ തീരുമാനമുണ്ടാകുമെന്നും ടോം ജോസ് പറഞ്ഞു. കേരളത്തിലെ നിയമം ലംഘിച്ചുള്ള മുഴുവന്‍ നിര്‍മാണങ്ങളെ കുറിച്ചും അന്വേഷിച്ചറിയിക്കണമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണു നടപടി.
നിയമം ലംഘിച്ചിട്ടുള്ള മുഴുവന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളും അറിയിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. പുതിയ ഉത്തരവ് മരട് ഫ്‌ളാറ്റ് സംബന്ധിച്ച സത്യവാങ്മൂലം പരിഗണിച്ച ശേഷം പുറത്തിറക്കും. കേസില്‍ നേരിട്ടു ഹാജരായ ചീഫ് സെക്രട്ടറി ടോം ജോസിനെ കോടതി ശക്തമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു.
Post Your Comments