KeralaLatest NewsNews

സാമ്പത്തിക തർക്കം; കൂട്ടുകാരിയുടെ രണ്ട് കാലും തല്ലിയൊടിക്കാൻ ക്വട്ടേഷൻ കൊടുത്ത സ്ത്രീയും, ഗുണ്ടകളും പിടിയിൽ

തിരുവനന്തപുരം : പണത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് കൂട്ടുകാരിയുടെ രണ്ട് കാലും തല്ലിയൊടിക്കാൻ ക്വട്ടേഷൻ കൊടുത്ത സ്ത്രീയും, ഗുണ്ടകളും പിടിയിൽ. കർണാടക കുടുക് സ്വദേശി ശാരദയെയും മകനെയും ആക്രമിച്ച സംഭവത്തിൽ വർക്കല സ്വദേശിയായ ആമിനയും, ആറംഗ ക്വട്ടേഷൻ സംഘവുമാണ് പിടിയിലായത്. വർക്കല ക്ലിഫിൽ, ശാരദയും പിടിയിലായ ആമിനയും ഒരുമിച്ചാണ് തുണിക്കട നടത്തിയിരുന്നത്. സാമ്പത്തിക തർങ്ങളെ തുടർന്ന് ഇവർ പിണങ്ങി. ഇതിന്റെ വൈര്യാഗത്തിൽ ആമിന ക്വട്ടേഷൻ കൊടുക്കുകയായിരുന്നു. ക്വട്ടേഷന്‍ സംഘത്തിലെ ഷൈജുമോൻ, റിയാസ്, അൻസർ, മനോജ് എന്നിവരാണ് ഇപ്പോള്‍ വർക്കല പോലീസിൻറെ പിടിയിലായത്.

Also read : റീത്തുമായി വന്ന വിദ്യാര്‍ത്ഥിയ്ക്ക് ബൈക്ക് അപകടത്തില്‍ ദാരുണാന്ത്യം

. കഴിഞ്ഞ ബുധാനാഴ്ച രാത്രിയിലാണ് സംഭവം. ഓട്ടോയിലെത്തിയ സംഘം ശാരദയെ ആക്രമിക്കുകയും, രണ്ട് കാലും തല്ലിയൊടിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടിക്കും പരിക്കേറ്റു. കൊലപാതകം ഉള്‍പ്പെടെ നിരവധിക്കേസുകളിൽ പ്രതികളായ ആറംഗം സംഘത്തിന് 50,000രൂപയാണ് ആമിന ക്വട്ടേഷൻ തുകയായി നൽകിയത്. സ്ത്രീയെയും കുട്ടിയെ ആക്രമിച്ച ശേഷം ഒന്നാം പ്രതി ആമിനയുടെ വീട്ടിൽ ക്വട്ടേഷൻസംഘം മദ്യപിച്ച് ആഘോഷിച്ചുവെന്നും അന്വേഷണ ഉദ്യോഗസ്ഥനായ വർക്കല സിഐ ഗോപകുമാർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button