പഞ്ചസാരയുടെ അളവ് കൂടുതലായുള്ള പാനീയങ്ങള്‍ കുടിക്കുന്നത് മരണസാധ്യത കൂട്ടുമെന്ന് പഠനം. മധുരമുള്ള പാനീയങ്ങളുടെ അളവ് പരിമിതപ്പെടുത്തി വെള്ളം ധാരാളമായി കുടിക്കണമെന്നാണ് പഠനം നിര്‍ദ്ദേശിക്കുന്നത്.
ALSO READ: ഈ ഭക്ഷണങ്ങൾ കഴിക്കു, കൊളസ്ട്രോൾ കുറയ്ക്കാം
1992 നും 2000 നും ഇടയിലാണ് ആളുകളെ പഠനത്തിനായി തെരഞ്ഞെടുത്തത്. 16 വര്‍ഷം നിരീക്ഷണം നടത്തി. 10 യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള 50 വയസിന് മുകളില്‍ പ്രായമുള്ളവരെയാണ് പഠനത്തിന് വിധേയമാക്കിയത്. 70 ശതമാനം പേര്‍ സ്ത്രീകളായിരുന്നു. മുമ്പ് ക്യാന്‍സര്‍ ഹൃദ്രോഗം പ്രമേഹം എന്നിവ ഉള്ളവരെ പഠനത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
ALSO READ: വൈറ്റമിന്‍ ‘ഇ’യുടെ പ്രധാന ഗുണങ്ങൾ ഇവയാണ്
ഇതില്‍ 41600 പേര്‍ മരിച്ചു. ദിവസം രണ്ട് ഗ്ലാസില്‍ കൂടുതല്‍ ശീതളപാനീയങ്ങള്‍ കുടിക്കുന്നവരില്‍ 17 ശതമാനം മരണസാധ്യത കൂടുതലാണ്. ഒരു മാസം ഒരു ഗ്ലാസില്‍ താഴെ ശീതളപാനീയങ്ങള്‍ കുടിച്ചവരില്‍ 9.03 ശതമാനം മാത്രമാണ് മരണസാധ്യത.
Post Your Comments