മുംബൈ : വ്യപാര ആഴ്ചയിലെ ആദ്യ ദിനത്തിൽ ഓഹരി വിപണി അവസാനിച്ചത് നേട്ടത്തിൽ. സെന്‍സെക്സ് 1075.41 പോയിന്റ് ഉയര്‍ന്ന് 39090.03ലും നിഫ്റ്റി 329.20 പോയിന്റ് ഉയർന്നു 11,603.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1647 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ 951 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.പ്രധാനമായും ലോഹം, ഊര്‍ജം, വാഹനം, ബാങ്ക്, എഫ്എംസിജി, ഇന്‍ഫ്ര, തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ ഐടി, ഫാര്‍മ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
Also read : ഓഹരി വിപണി : വ്യാപാര ആഴ്ചയിലെ ആദ്യ ദിനത്തിൽ ഉണർവ്
എല്‍ആന്റ്ടി, ഏഷ്യന്‍ പെയിന്റ്സ്, ഐസിഐസിഐ ബാങ്ക്, മാരുതി സുസുകി, എസ്ബിഐ,ബിപിസിഎല്‍, ബജാജ് ഫിനാന്‍സ്, ഐഷര്‍ മോട്ടോഴ്സ്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, ഐഒസി, ഐടിസി, ബ്രിട്ടാനിയ, തുടങ്ങിയ കമ്പനികള്‍ നേട്ടത്തിലും ഹീറോ മോട്ടോര്‍കോര്‍പ്, ഇന്‍ഫോസിസ്, ടാറ്റ മോട്ടോഴ്സ്,ഡോ.റെഡ്ഡീസ് ലാബ്, എച്ച്സിഎല്‍ ടെക്, സീ എന്റര്ടെയ്ന്മെന്റ്, ടിസിഎസ്, വിപ്രോ, പവര്‍ ഗ്രിഡ്, സിപ്ല, ടെക് മഹീന്ദ്ര, തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
Post Your Comments