ടെലികോം മേഖല, ബ്രോഡ്ബാൻഡ് എന്നിവയ്ക്ക് പിന്നാലെ സിനിമാ ലോകത്തും തരംഗം സൃഷ്ടിക്കാൻ തയാറായി മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ. ബോളിവുഡ് മുതൽ മോളിവുഡ് വരെ ലക്ഷ്യമിട്ടു ജിയോ ഫൈബർ നെറ്റ്‌വർക്കിലൂടെ ആഴ്ചയിൽ ഒരു സിനിമ റിലീസ് ചെയ്യുക എന്ന ലക്ഷ്യത്തോടെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ’ എന്ന പദ്ധതി നടപ്പാക്കാനാണ് ജിയോ തയ്യാറെടുക്കുന്നത്.
റിലയൻസ് ജിയോയുടെ ബ്രോഡ്‌ബാൻഡ്, മൊബിലിറ്റി പ്ലാറ്റ്‌ഫോമുകൾക്കായി തയാറാക്കിയ കണ്ടെന്റ് ജനറേഷൻ ബിസിനസ്സിലുള്ള ജിയോ സ്റ്റുഡിയോ വഴി ഒരു വർഷത്തിൽ 52 സിനിമകൾ നിർമിച്ച് റിലീസ് ചെയ്യാനാണ് ലക്ഷ്യമിടുന്നത്. രണ്ട് മൂന്ന് വർഷത്തിനുള്ളിൽ ഈ പദ്ധതി ജിയോ നടപ്പിലാക്കും. ഇതോടെ വലിയൊരു വെല്ലുവിളിയാകും രാജ്യത്തെ തിയേറ്ററുകൾ നേരിടേണ്ടി വരിക.
രാജ്യത്ത് സിനിമാ സ്‌ക്രീൻ ക്ഷാമം രൂക്ഷമാണെന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്. വലിയ സിനിമകൾ പോലും പരമാവധി 5,000 സ്ക്രീനുകളിലാണ് പ്രദർശനത്തിന് എത്തുന്നത്. ഇന്ത്യയിൽ വെറും 2000 മൾട്ടിപ്ലക്സുകൾ ആണുള്ളത്. അതിനാൽ ബോക്സ് ഓഫിസ് വരുമാനം വികസിപ്പിക്കാൻ ബുദ്ധിമുട്ടുകയാണ്. ഈ സാധ്യത മനസിലാക്കിയാണ് ജിയോ ‘ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ’ വിപുലീകരിക്കാൻ ശ്രമിക്കുന്നത്.
Post Your Comments