മുംബൈ: പാക് അധിനിവേശ കാശ്മീർ ഉണ്ടാകാനുള്ള കാരണം മുൻ പ്രധാന മന്ത്രി ജവഹർലാൽ നെഹ്രുവിന്റെ തെറ്റുകൊണ്ടാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുറന്നടിച്ചു.
ALSO READ: മരട് ഫ്ളാറ്റ് പ്രശ്നം: ചീഫ് സെക്രട്ടറി ടോം ജോസ് ഇന്ന് സുപ്രീംകോടതിയിൽ
1947ൽ ജമ്മുകാശ്മീരിൽ പാക് നുഴഞ്ഞുകയറ്റക്കാർക്കെതിരെയുള്ള ഇന്ത്യൻ സേനയുടെ പോരാട്ടം അനവസരത്തിൽ അവസാനിപ്പിച്ച് അന്നത്തെ ജവഹർലാൽ നെഹ്രു വെടിനിർത്തൽ പ്രഖ്യാപിച്ചു. ഇത് പാക് അധിനിവേശ കാശ്മീർ രൂപം കൊള്ളുന്നതിന് കാരണമായി.
ALSO READ: കെഎസ്ആര്‍ടിസി ബസ്സും കാറും കൂട്ടി ഇടിച്ചുണ്ടായ അപകടത്തില്‍ മരണം നാലായി
കേന്ദ്ര ആഭ്യന്തര മന്ത്രി എന്ന നിലയിൽ ലോക്സഭയിൽ നടത്തിയ ആദ്യ പ്രസംഗത്തിലും കാശ്മീർ പ്രശ്നത്തിന്റെ ഉത്തരവാദിത്വം നെഹ്രുവിനും കോൺഗ്രസിനുമാണെന്ന് അമിത് ഷാ ആരോപിച്ചിരുന്നു. അതിന് പിന്നാലെയാണ് കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത്. കാശ്മീരിനെ ഇന്ത്യയുമായി ഏകീകരിക്കാതിരുന്നതിന് കാരണക്കാരൻ നെഹ്രുവാണ്. ഇന്ത്യൻ പ്രദേശമായ കാശ്മീരിൽ 1947ൽ നുഴഞ്ഞുകയറിയ പാകിസ്ഥാനികൾ കൈയടക്കിയ പ്രദേശത്ത് നിന്ന് അവരെ തുരത്താൻ ഇന്ത്യൻ സേന പോരാടുമ്പോൾ നെഹ്രു അനവസരത്തിൽ വെടിനിർത്തൽ പ്രഖ്യാപിക്കുകയായിരുന്നു.
Post Your Comments