തിരുവനന്തപുരം: അറബിക്കടലില്‍ ഹിക്ക ചുഴലിക്കാറ്റ് രൂപം കൊണ്ടു. ഈ സീസണില്‍ അറബിക്കടലില്‍ രൂപം കൊള്ളുന്ന രണ്ടാമത്തെ ചുഴലിക്കാറ്റാണ് ഇത്. സെപ്തംബര്‍ 25 ഓടെ ശക്തി കുറയുന്ന ഹിക്ക ഒമാന്‍ തീരത്തേക്ക് പ്രവേശിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.
ALSO READ: ആത്മഹത്യയ്ക്ക് ശ്രമിച്ച പിതാവിന്റെ ജീവന്‍ രക്ഷിച്ചത് രണ്ടുവയസുകാരനായ മകന്‍; സംഭവം ഇങ്ങനെ
കേരളത്തിന് ഹിക്ക ചുഴലിക്കാറ്റിന്റെ കാര്യമായ ഭീഷണി ഇല്ലെങ്കിലും ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ന്യുനമര്‍ദ്ദത്തിന്റെ സ്വാധീന ഫലമായി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. സെപ്റ്റംബര്‍ 25-26 തീയതികളിലാണ് ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഫോനി (ഏപ്രില്‍ 26-മെയ് 4) അറബിക്കടലില്‍ രൂപപ്പെട്ട വായു (ജൂണ്‍ 10-17) എന്നീ ചുഴലിക്കാറ്റുകളാണ് ഇവയാണ് ഈ വര്‍ഷം ഇതിനു മുന്‍പ് രൂപപ്പെട്ട 2 ചുഴലിക്കാറ്റുകള്‍. കൂടാതെ പബുക് ചുഴലിക്കാറ്റ് (ജനുവരി 4-7) ആന്‍ഡമാന്‍ തീരത്തു കൂടി ബംഗാള്‍ ഉള്‍ക്കടലില്‍ പ്രവേശിച്ചെങ്കിലും ദക്ഷിണ ചൈന കടലില്‍ ആയിരുന്നു അതിന്റെ പിറവി.
ALSO READ: ആരോഗ്യമന്ത്രിയുടെ വീട്ടില്‍ മോഷണം; പോലീസിനെതിരെ മന്ത്രി
ചുഴലിക്കാറ്റായി മാറുന്ന ന്യൂനമര്‍ദം ഒമാന്റെ പടിഞ്ഞാറ്- വടക്ക് പടിഞ്ഞാറ് തീരത്തേക്ക് അടുക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. കേരള തീരത്ത് മല്‍സ്യബന്ധനത്തിന് പോകുന്നതിന് തടസ്സമില്ല. അതേസമയം അടുത്ത 48 മണിക്കൂറില്‍ വടക്ക് കിഴക്ക് അറബിക്കടല്‍, ഗുജറാത്ത് തീരം, വടക്കുപടിഞ്ഞാറ് അറബിക്കടല്‍ എന്നിവിടങ്ങളില്‍ മല്‍സ്യതൊഴിലാളികള്‍ മല്‍സ്യബന്ധനത്തിന് പോകരുതെന്ന് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അടുത്ത 24 മണിക്കൂറില്‍ ഗുജറാത്ത് തീരങ്ങളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
Post Your Comments