ന്യൂഡൽഹി: പ്രധാന മന്ത്രി നരേന്ദ്ര മോദി നയിക്കുന്ന പുതിയ ഇന്ത്യയുടെ ശക്തി തെളിയിക്കുന്നതായിരുന്നു ഹൗഡി മോദിയെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ലോക രാഷ്ട്രീയത്തിലെ ചരിത്ര ദിനമായിരുന്നു ഹൂസ്റ്റണിൽ നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി നരേന്ദ്രമോദിയും ട്രംപും തമ്മിലുള്ള ഊഷ്മള ബന്ധം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ സാധിച്ചു. ഇത്തരത്തിലുള്ള ശക്തമായ ബന്ധങ്ങള്‍ നമ്മുടെ രാജ്യത്തിന് ഗുണപരമായ സന്ദേശമാണ് നല്‍കുന്നത്. ഇത് രാജ്യത്തിന്റെ വ്യാപാരത്തിന്റെയും നിക്ഷേപ അവസരങ്ങളുടെയും വ്യാപ്തി വര്‍ധിപ്പിക്കുമെന്നും അമിത് ഷാ പറഞ്ഞു.
ALSO READ: പുതുമകള്‍ നിറഞ്ഞ ഹൗഡി മോദി സമ്മേളനം : ഏറെ ശ്രദ്ധേയമായത് ഇരു രാജ്യങ്ങളുടേയും പതാകകള്‍ ചേര്‍ന്ന ചിഹ്നം
കശ്മീരിലെ ന്യൂനപക്ഷങ്ങളുടെ ശബ്ദം കേട്ടത് പ്രധാനമന്ത്രി നരേന്ദ്രമോദി മാത്രമാണ്. അവര്‍ക്കു നല്‍കിയ വാഗ്ദാനം ആര്‍ട്ടിക്കിള്‍ 370, 35 എ എന്നിവ റദ്ദാക്കിയതിലൂടെ മോദി നിറവേറ്റുകയും ചെയ്യതുവെന്ന് അമിത്ഷാ വ്യക്തമാക്കി. കേന്ദ്രം എടുത്ത നിലപാടിനെ തടയാന്‍ മറ്റൊരു രാജ്യത്തിനും സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments