ട്വിറ്ററിലൂടെ വരനെ തേടി തെലുങ്കിലെ പ്രശസ്ത നടി ആദാ ശര്‍മ്മ. വിവാഹം കഴിക്കാന്‍ പോകുന്നയാളെ കുറിച്ച് നടിക്ക് ചില സങ്കല്‍പ്പങ്ങളുമുണ്ട്. അത് ഒത്തുവരുന്ന പുരുഷനെ മാത്രമേ വിവാഹം ചെയ്യുകയുള്ളൂ എന്നും നടി പറയുന്നു. എന്തായാലും വരനെ തേടിയുള്ള ആദാ ശര്‍മയുടെ ട്വീറ്റ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. മൂന്ന് നേരം ഭക്ഷണം വെച്ച് ചിരിച്ചുകൊണ്ട് വിളമ്ബിത്തരണമെന്നും ദിവസവും മുഖം ഷേവ് ചെയ്യണമെന്നും ആദാ ശര്‍മ്മയുടെ നിബന്ധനകളിലുണ്ട്.
ട്വിറ്റര്‍ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:-
വരനെ ആവശ്യമുണ്ട്. അദ്ദേഹം ഉള്ളി കഴിക്കരുത്, ജാതി, നിറം, മതം, ഷൂ സൈസ്, വിസ, ബൈസെപ് സൈസ്, ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സ്, ജാതകം എന്നിവ പ്രശ്നമല്ല. നീന്തല്‍ അറിയണമെന്ന് നിര്‍ബന്ധമില്ല. മൂന്ന് നേരം പാചകം ചെയ്ത് ചിരിച്ച മുഖത്തോടെ വിളമ്ബണം. എല്ലാ ദിവസവും മുഖം ഷേവ് ചെയ്യണം. പരമ്ബരാഗത ഇന്ത്യന്‍ വസ്ത്രങ്ങള്‍ മാത്രമേ ധരിക്കാവൂ.
ദിവസം അഞ്ച് ലിറ്റര്‍ വെള്ളം കുടിക്കാന്‍ അനുവദിക്കും. മദ്യം, മാംസം എന്നിവ വീടിന് അകത്തും പുറത്തും നിരോധിച്ചിരിക്കുന്നു. ഇന്ത്യയിലെ എല്ലാ ഭാഷകളെയും അദ്ദേഹം ബഹുമാനിക്കണം. എല്ലാ ഭാഷകളെയും അദ്ദേഹം ബഹുമാനിക്കണം. എല്ലാ ഭാഷകളിലുമുള്ള സിനിമ കാണണം. ആസ്വദിക്കണം.
Post Your Comments