MollywoodLatest NewsNews

താര സംഘടനയായ അമ്മയ്‌ക്കെതിരെ നടിമാർ രംഗത്തെത്തിയതിനെ പിന്തുണച്ച് മലയാളത്തിലെ മുതിർന്ന താരം

കൊച്ചി: താര സംഘടനയായ അമ്മയ്‌ക്കെതിരെ ഒരു കൂട്ടം നടിമാർ രംഗത്തെത്തിയതിനെ പിന്തുണച്ച് നടൻ മധു. അവരുടെ പരാതികൾ പരിഹരിക്കാനുള്ള ദൈവങ്ങളൊന്നും സംഘടനയിൽ ഇല്ലെന്ന് മധു കേരള കൗമുദിയോട് പറഞ്ഞു.

ALSO READ: ഞങ്ങള്‍-നിങ്ങള്‍ എന്ന വ്യത്യാസം ഇല്ലാതെ നമ്മള്‍ എന്ന ചിന്തയോടെ പ്രവര്‍ത്തിക്കണം; രാഷ്ട്രപതി ഐപിഎസ് ഉദ്യോഗസ്ഥരോട് പറഞ്ഞത്

എതിർപ്പുകളുമായി വന്ന വനിതകൾ പറയുന്ന കാര്യങ്ങളിൽ യാഥാർത്ഥ്യം ഉള്ളതുകൊണ്ടാണ് അവർ പൊതുവേദിയിൽ പരാതിയായി ഉന്നയിക്കുന്നതെന്നും മധു പറഞ്ഞു.

86 ആം പിറന്നാളിന്റെ നിറവിൽ നിൽക്കുമ്പോൾ ജീവിതത്തിലെ ആഗ്രഹങ്ങളെല്ലാം നിറവേറ്റി നിർവൃതിയുടെ ചിരിയാണ് മലയാളത്തിന്റെ പരീക്കുട്ടിക്ക്. തനിക്ക് സിനിമ വേണമെന്നോ ഒരു കഥാപാത്രമാകണമെന്നോ തോന്നിയാൽ സ്വന്തമായി സിനിമയെടുക്കുമെന്ന് മധു പറയുന്നു.

ALSO READ: പാലാ പോരിന്റെ ഫലം 27 ന്; കേരളം കാത്തിരുന്ന വോട്ടെടുപ്പ് പൂർത്തിയായി

കുട്ടിക്കാലത്ത് പിറന്നാളിന് ഗൗരീശപട്ടണത്തെ ക്ഷേത്രത്തിൽ പോകുമായിരുന്നു. എന്നാൽ സിനിമയിൽ തിരക്കുള്ള കാലത്ത് പിറന്നാൾ ഓർമയുണ്ടായിരുന്നില്ല. ലൊക്കേഷനിലെ ആരെങ്കിലും ഓർമിപ്പിക്കുമ്പോഴാണ് കേക്ക് മുറിക്കുന്നതെന്നും മധു പറഞ്ഞു. പിറന്നാളുകൾ വന്ന് പോകുമ്പൾ പ്രത്യേകിച്ചൊന്നും തോന്നാറില്ലെന്നും മരണത്തെ കുറിച്ച് ആശങ്കകളൊന്നുമില്ലെന്നും മധു പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button