Latest NewsKeralaNews

പാലാ ഉപതെരഞ്ഞെടുപ്പ്; കോളടിച്ചത് പൈനാപ്പിള്‍ കര്‍ഷകര്‍ക്ക്

പാലാ: കേരള കോണ്‍ഗ്രസിലെ തര്‍ക്കം മൂലം യുഡിഎഫ് ചിഹ്നം രണ്ടിലയ്ക്ക് പകരം പൈനാപ്പിള്‍ ചിഹ്നം നല്‍കിയപ്പോള്‍ വരാനിരിക്കുന്നത് തങ്ങളുടെ നല്ലകാലമാണെന്ന് പാലായിലെ പൈനാപ്പിള്‍ കര്‍ഷകര്‍ അറിഞ്ഞില്ല. യുഡിഫ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ പൈനാപ്പിള്‍ വാങ്ങിയതോടെ പാലായിലെ പൈനാപ്പിള്‍ വില്‍പ്പനയും കൂടി.

ALSO READ: തങ്ങളുടെ പ്രാരാബ്ധങ്ങളും ശാരീരിക അസ്വസ്ഥതകളും കാര്യമാക്കുന്നില്ല; സുഹൃത്തിന്റെ മകളുടെ ചികിത്സാ സഹായത്തിനായി മത്സ്യവിൽപനയിലൂടെ പണം സമാഹരിച്ച് ഒരു കുടുംബം

ചിഹ്നം പ്രഖ്യാപിച്ചപോള്‍ അതിന് ഇങ്ങനെ ഒരു ഗുണം ഉണ്ടെന്ന് തങ്ങള്‍ കരുതിയില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചാരണ പരിപാടികള്‍ക്കെത്തുന്ന പ്രവര്‍ത്തകരെല്ലാം പൈനാപ്പിള്‍ കയ്യിലെടുത്തതോടെ കച്ചവടം പൊടിപൊടിച്ചു. റാലികളിലും വേദിയിലെ അലങ്കാരത്തിനുമെല്ലാം പൈനാപ്പിള്‍ സ്ഥാനം പിടിച്ചപ്പോള്‍ കച്ചവടം തകര്‍ക്കുകയായിരുന്നു.

ALSO READ:കശ്മീരിൽ ഭൂരിഭാഗം നിയന്ത്രണവും നീക്കി, ജനജീവിതം സാധാരണ നിലയിലേക്ക് , വിഘടനവാദികൾക്കും മനംമാറ്റം, ഗുലാം നബി ആസാദ് കാശ്മീരിൽ

വിലകുറഞ്ഞതിന്റെ പ്രതിസന്ധിയൊക്കെ പൈനാപ്പിള്‍ ചിഹ്നം എത്തിയതോടെ മാറി എന്ന ആശ്വാസത്തിലൈണ് പാലയിലെ കച്ചവടക്കാര്‍. ജോസ് ടോമിന്റെ ഭാഗ്യചിഹ്നമായാലും അല്ലെങ്കിലും പൈനാപ്പില്‍ ഇപ്പോള്‍ കച്ചവടക്കാരുടെ ഭാഗ്യചിഹ്നമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button