Latest NewsNewsLife Style

റോസാപ്പൂക്കളും ക്യാന്‍സറും തമ്മിലുള്ള ബന്ധമെന്ത്? ഇതൊന്നു വായിക്കൂ…

ഇന്ന് സെപ്തംബര്‍ 22. ഈ ദിനം ലോക റോസ് ദിനമായാണ് (World Rose Day ) ആചരിക്കുന്നത്. വാലന്‍ന്റൈന്‍സ് ദിനത്തില്‍ റോസ പൂവ് കൊടുക്കുന്ന റോസ് ദിനത്തെ കുറച്ചല്ല പറഞ്ഞു വരുന്നത്. ഈ ദിനം പ്രണയത്തിന്റെയല്ല, പകരം കരുണയുടെയും സഹാനുഭൂതിയുടെയും ദിനമാണ്. ഇന്ത്യയില്‍ ഈ ദിനം അര്‍ബുദ രോഗികള്‍ക്കായി സമര്‍പ്പിച്ചിരിക്കുകയാണ്. ക്യാന്‍സര്‍ ബാധിതരായവര്‍ക്ക് സന്തോഷവും ആശ്വാസവും പകരുന്നതിനായാണ് ലോക് റോസ് ദിനം ആചരിക്കുന്നത്. അതുകൊണ്ടുതന്നെ സെപ്റ്റംബര്‍ 22 അര്‍ബുദ രോഗികളുടെ പ്രിയപ്പെട്ട ദിനമാണ് – റോസാപ്പൂക്കളുടെ ദിനം. കാനഡയില്‍ രക്താര്‍ബുദബാധിതയായ 12 വയസ്സുകാരി മെലിന്റെ റോസിന്റെ ഓര്‍മ്മയ്ക്കാണ് ഈ ദിനം ആചരിക്കുന്നത്.

ALSO READ: പ്രതിദിന എണ്ണ സംസ്കരണ ശേഷി വർദ്ധിപ്പിക്കാനൊരുങ്ങി ഗൾഫ് രാജ്യം

ഈ ദിവസം എല്ലാ ആശുപത്രികളിലും ക്യാന്‍സര്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്ക് സ്‌നേഹത്തിന്റെയും അടുപ്പത്തിന്റെയും സൂചകമായി പനിനീര്‍ പൂക്കള്‍ നല്‍കും. ക്യാന്‍സര്‍ രോഗത്തെ കുറിച്ചൊരു അവബോധവും ഈ ദിനം സൂചിപ്പിക്കുന്നു. ക്യാന്‍സറിനെ ഏറെ പേടിയോടെയാണ് പലരും കാണുന്നത്. എന്നാല്‍ നേരത്തെ തന്നെ കണ്ടെത്തി ചികിത്സ ലഭ്യമാക്കിയാല്‍ മാറ്റാവുന്ന രോഗമാണ് ഇത് എന്ന സന്ദേശം ആളുകളില്‍ എത്തിക്കാനാണ് ഈ ദിനം ആചരിക്കുന്നത്.

ALSO READ: ഓട്ടോഡ്രൈവർ രാജേഷിന്റെ മരണം; സിപിഎം പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചു : നിർണായക വെളിപ്പെടുത്തലുമായി ദൃക്സാക്ഷി

ലോകത്ത് പലയിടത്തും പലദിവസങ്ങളിലാണ് റോസ് ദിനം ആചരിക്കുന്നത്. സ്ത്രീ ശാക്തീകരണ പ്രസ്ഥാനമായ സാന്റാ ഇന്റര്‍നാഷണല്‍ ലോക വനിതാ ദിനമായ മാര്‍ച്ച് എട്ടിന് റോസ് ദിനമാചരിക്കണമെന്ന സന്ദേശം പ്രചരിപ്പിക്കുന്നുണ്ട്. ലയണ്‍സ് ക്‌ളബ്ബുകള്‍ ഏപ്രില്‍ 17ന് റോസ് ദിനം ആചരിക്കുന്നതിനായി മാറ്റിവച്ചിരിക്കുന്നു. ക്യാന്‍സര്‍ രോഗികള്‍ക്കായുള്ള റോസ് ദിന പരിപാടിയില്‍ ഇന്ത്യയില്‍ ഒട്ടുക്കുമുള്ള ആളുകള്‍ പങ്കു ചേരുന്നു. എല്ലാ ആശുപത്രികളിലും റോസ് പൂച്ചെണ്ടുകള്‍ എത്തുന്നു. ഡോക്ടര്‍മാരും സാമൂഹ്യപ്രവര്‍ത്തകരും മാത്രമല്ല വി.ഐ.പി കളും സ്‌കൂള്‍ കുട്ടികളുമെല്ലാം ഇതില്‍ പങ്കാളികളാവുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button