Latest NewsNewsBusiness

സംസ്ഥാനത്ത് സ്വർണ്ണ വില വീണ്ടും വർദ്ധിച്ചു : ഇന്നത്തെ നിരക്കിങ്ങനെ

സംസ്ഥാനത്തു സ്വർണ്ണ വില വീണ്ടും വർദ്ധിച്ചു. പവന് 120 രൂപ വര്‍ദ്ധിച്ച് 27,920 രൂപയിലും , ഗ്രാമിന് 3,490 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം 27,800 രൂപയായിരുന്നു സ്വര്‍ണത്തിന്റെ വില. ഇന്നലെ വൈകീട്ടോടെ വില വീണ്ടും ഉയർന്നു 27,920 രൂപയില്‍ എത്തുകയായിരുന്നു. സെപ്റ്റംബര്‍ നാലിന് 29,120 എന്ന റെക്കോർഡ് വിലയിൽ എത്തിയിരുന്നു. ആഗോള വിപണിയില്‍ സ്വര്‍ണവില കുതിച്ചുയരുന്നതും, ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതും ആഭ്യന്തരവിപണിയില്‍ സ്വര്‍ണ്ണത്തിന്റെ വില കുതിക്കാന്‍ കാരണമായി.

Also read : പ്രതിദിന എണ്ണ സംസ്കരണ ശേഷി വർദ്ധിപ്പിക്കാനൊരുങ്ങി ഗൾഫ് രാജ്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button