ശ്രീനഗർ ; ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെ തടവിലായ വിഘടനവാദി നേതാക്കൾക്ക് മനംമാറ്റം. ഇനി തീവ്രവാദികളെ സഹായിക്കില്ലെന്നും കശ്മീരിന്റെ വികസനത്തിനും സമാധാനശ്രമത്തിനും കൂടെ നിൽക്കുമെന്ന ഉറപ്പിൽ ബോണ്ട് എഴുതി വാങ്ങി ഇവരെ മോചിപ്പിക്കാൻ ആരംഭിച്ച് മോദി സർക്കാർ . ഹൂറിയത്ത് കോൺഫറൻസ് ചെയർമാൻ മിർവെയ്സ് ഉമർ ഫറൂഖ് ഉൾപ്പെടെ അഞ്ചു പേരെ ഇതിനോടകം വിട്ടയച്ചതായാണ് സൂചന .
കഴിഞ്ഞ ദിവസം രാത്രിയിൽ തന്നെ ഇവരിൽ നിന്നും ബോണ്ട് എഴുതി വാങ്ങിയതായും ,മോചിപ്പിച്ചതായുമാണ് റിപ്പോർട്ട് . നാഷണല്‍ കോണ്‍ഫറന്‍സിന്റെ രണ്ട് മുന്‍ എംഎല്‍എമാര്‍, പിഡിപിയുടെ ഒരു മുന്‍ എംഎല്‍എ, പീപ്പിള്‍സ് കോണ്‍ഫറന്‍സിന്റെ ഒരു നേതാവ് എന്നിവരും ബോണ്ടിൽ ഒപ്പ് വച്ച് രക്ഷ തേടിയെന്നാണ് വിവരം ., ഇനി സാമ്പത്തികമായോ , മറ്റ് രീതികളിലോ ഭീകരരെയോ ,ഭീകര പ്രവർത്തനങ്ങളെയോ സഹായിക്കില്ലെന്നും എഴുതി നൽകിയിട്ടുണ്ട് .
എന്നാല്‍ പീപ്പിള്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ സജാദ് ലോണ്‍, പിഡിപി യൂത്ത് വിങ് നേതാവ് വഹീദ് പാര, ഐഎഎസ് വിട്ട് ഈയിടെ രാഷ്ട്രീയത്തിലെത്തിയ ഷാ ഫൈസല്‍ എന്നിവര്‍ ബോണ്ട് ഒപ്പിട്ടു മോചനം വേണ്ടെന്നു വ്യക്തമാക്കി.
Post Your Comments