ദുബായ്: ദുബായില്‍ കുടുംബവും സുഹൃത്തുക്കളുമൊന്നിച്ചുളള മരുഭൂമി യാത്രയില്‍ താന്‍ മദ്യപിച്ചതല്ല, തനിക്കെതിരെ വ്യാജപ്രചരണം നടത്തുന്നത് സിപിഎം പ്രവര്‍ത്തകരാണ്. ജാള്യത മറച്ച് കോണ്‍ഗ്രസ് നേതാവ് ടി.സിദ്ദിഖ് രംഗത്ത്. മദ്യപാനിയാക്കി കാണിക്കാനുളള കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരുടെ ശ്രമങ്ങളെ തളളിക്കളയുന്നു. അത്തരം ശ്രമങ്ങള്‍ക്ക് വശപ്പെട്ട് പോവില്ല. മാന്യന്മാരായിട്ടുളള ആളുകളെ മദ്യപാനികളാക്കി ചിത്രീകരിക്കാന്‍ നിങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കും സാധിക്കില്ലെന്നും സിദ്ദിഖ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
ഞാന്‍ ഇങ്ങനെയൊരും വീഡിയോ ചെയ്യേണ്ട വന്നതിന്റെസാഹചര്യത്തെ കുറിച്ച് ആലോചിക്കുമ്‌ബോള്‍ തന്നെ ചിരിച്ച് പോകുകയാണ്. 20-ാം തീയതിയാണ് ദുബായിലെത്തുന്നത്. ഇന്‍കാസിന്റേത് ഉള്‍പ്പെടെ വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ വേണ്ടിയായിരുന്നു സന്ദര്‍ശനം. കുടുംബത്തോടൊപ്പമായിരുന്നു ദുബായില്‍. മക്കള്‍ക്കും ഭാര്യയ്ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പം ഡെസേര്‍ട്ട് സഫാരിക്ക് പോയി. ദീര്‍ഘമായ യാത്രയായിരുന്നു. കൂടാതെ ശക്തമായ കാറ്റും ഉണ്ടായിരുന്നു. അവിടെ അല്‍പസമയം ചെലവിടുകയും ലഘുഭക്ഷണം കഴിക്കുകയും ചെയ്തു.
മദ്യപാനിയാക്കി കാണിക്കാനുളള കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരുടെ ശ്രമങ്ങളെ തളളിക്കളയുന്നു. അത്തരം ശ്രമങ്ങള്‍ക്ക് വശപ്പെട്ട് പോവില്ല. മാന്യന്മാരായിട്ടുളള ആളുകളെ മദ്യപാനികളാക്കി ചിത്രീകരിക്കാന്‍ നിങ്ങള്‍ക്ക് അല്ലാതെ മറ്റാര്‍ക്കും സാധിക്കില്ല. വല്ലാത്തൊരു തൊലിക്കട്ടി തന്നെ.എനിക്ക് ഇക്കാര്യത്തില്‍ അവരോട് സഹതാപമാണ് തോന്നുന്നത്. ഞാന്‍ ജീവിതത്തില്‍ ഇതുവരെ മദ്യപിച്ചിട്ടില്ല. ഇനി മദ്യപിക്കുകയുമില്ല. അതൊരു ജീവിതനിഷ്ഠയാണ്. എന്നെ മദ്യപാനിയാക്കാമെന്ന് കമ്മ്യൂണിസ്റ്റുകാര്‍ വിചാരിച്ചാല്‍, ആ ആക്കലിന് വിധേയമാകാന്‍ ഞാന്‍ ഒരുക്കമല്ല. ഞാന്‍ മദ്യപാനിയാണെന്ന് തെളിയിക്കാന്‍ ഉത്തരവാദിത്തപ്പെട്ട കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ക്ക് ഒരു അവസരം നല്‍കുന്നു. ഇതിന്റെ ഭാഗമായി എനിക്കെതിരെ വ്യാജപ്രചാരണം നടത്തിയവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കും’
കഴിഞ്ഞ ദിവസമായിരുന്നു സിദ്ദിഖ് ദുബായില്‍ മദ്യപിച്ച് കുഴഞ്ഞ് പോകുന്ന തരത്തിലുള്ള വീഡിയോ സിദ്ദിഖിന്റെ ഭാര്യ ഫേസ്ബുക്ക് ലൈവില്‍ പുറത്തുവിട്ടത്. ഈ വീഡിയോ ദേശീയതലത്തില്‍ പോലും ചര്‍ച്ചയ്ക്കിടയാക്കിയിരുന്നു.
Post Your Comments