Latest NewsNewsIndia

രാജ്യത്തെ സൈനിക നയത്തില്‍ കാതലായ മാറ്റം : നിര്‍ണായക തീരുമാനങ്ങള്‍ : കേന്ദ്രസര്‍ക്കാറിന്റെ നീക്കങ്ങളില്‍ ആകാംക്ഷയോടെ പാകിസ്ഥാനും ചൈനയും

ന്യൂഡല്‍ഹി: രാജ്യത്തെ സൈനിക നയത്തില്‍ കാതലായ മാറ്റം , നിര്‍ണായക തീരുമാനങ്ങള്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാറിന്റെ നീക്കങ്ങളില്‍ ഭീതിയോടെ ഉറ്റുനോക്കുകയാണ് പാകിസ്ഥാനും ചൈനയും. രാജ്യത്തിന്റെ സൈനിക നയം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ദേശീയ സൈനിക നയരേഖയാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. കേന്ദ്രസര്‍ക്കാറിന് സമര്‍പ്പിയ്‌ക്കൊനൊരുങ്ങുന്നത്. ഭാവിയിലെ സൈനിക സഖ്യങ്ങളെ കുറിച്ചും നാവിക സേനയുടെ ശാക്തീകരണ നയങ്ങളെ കുറിച്ചും രേഖയില്‍ സൂചനയുണ്ടാകും.

Read Also : രാജ്യത്തെ ഒരോ വ്യക്തികളുടേയും ബാങ്ക് ഇടപാടുകള്‍, വ്യക്തിഗത നികുതി, ആഭ്യന്തര യാത്രകള്‍ തുടങ്ങിയവയില്‍ നിരീക്ഷണം ശക്തമാക്കാന്‍ ഇന്ററലിജന്‍സ് : നിര്‍ദേശത്തിനു പിന്നില്‍ കേന്ദ്രസര്‍ക്കാര്‍

അടുത്ത മാസം പ്രധാനമന്ത്രി ഉള്‍പ്പെടുന്ന സുരക്ഷാ കാബിനറ്റ് സമിതിയ്ക്ക് മുന്നില്‍ സമര്‍പ്പിക്കപ്പെടുന്ന രേഖയിന്‍മേല്‍ ചര്‍ച്ച നടക്കും. രേഖ അംഗീകരിയ്ക്കപ്പെട്ട് കഴിഞ്ഞാല്‍ അതിന് അനുസൃതമായിട്ടായിരിയ്ക്കും സര്‍ക്കാറിന്റെ പുതിയ നയരൂപീകരണ തീരുമാനങ്ങള്‍. കേന്ദ്രീകൃത അധികാരങ്ങളോട് കൂടിയ സൈനിക തലവന്‍ ഉണ്ടാകുമെന്ന് സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. മൂന്ന് സേനകള്‍ക്കും കൂടി ഒരു മേധാവി എന്ന പ്രഖ്യാപനത്തിന്റെ പൂര്‍ത്തീകരണം രേഖയില്‍ ഉണ്ടാകാനാണ് സാധ്യത.

ആണവായുധ വിനിയോഗം, ബഹിരാകാശ യുദ്ധം തുടങ്ങിയവയുമായി ബന്ധപ്പെട്ട ഇന്ത്യന്‍ നയങ്ങളെ ഭയപ്പോടെയാണ് പാകിസ്ഥാനും ചൈനയും നോക്കികാണുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button