ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ ഡല്‍ഹി-തിരുവനന്തപുരം വിമാനം ഉള്‍പ്പെടെ രണ്ട് വിമാനങ്ങള്‍ ആകാശച്ചുഴിയില്‍പ്പെട്ടു. സംഭവത്തില്‍ വിമാനങ്ങള്‍ക്ക് നിസാര കേടുപാടുകള്‍ സംഭവിച്ചു. രണ്ട് സംഭവത്തിലും യാത്രക്കാര്‍ക്ക് പരിക്കേറ്റില്ല. വെള്ളിയാഴ്ച ഡല്‍ഹിയില്‍നിന്നും കൊച്ചി വഴി തിരുവനന്തപുരത്തേയ്ക്കുള്ളതായിരുന്നു ആകാശച്ചുഴിയില്‍ പെട്ട ഒരു വിമാനം.172 യാത്രക്കാരുമായി കൊച്ചിയില്‍നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള യാത്രയിലായിരുന്നു സംഭവം.
എയര്‍ ഇന്ത്യയുടെ എ 321 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ഉടന്‍ തന്നെ വിമാനം അടിയന്തരമായി നിലത്തിറക്കി. വിമാനത്തിന് ചെറിയ തോതില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍നിന്നും വിജയവാഡയിലേക്കുപോയ വിമാനമാണ് അപകടത്തില്‍പ്പെട്ട മറ്റൊരു വിമാനം. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. എയര്‍ ഇന്ത്യയുടെ എ 320 വിമാനത്തിന് നിസാര കേടുപാടുകള്‍ സംഭവിച്ചു. ജീവനക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
എന്നാല്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടില്ല. വിമാനം സുരക്ഷിതമായി നിലത്തിറക്കി. ഈ പ്രശ്നം മൂലം തിരിച്ച് പോകേണ്ട വിമാനം നാല് മണിക്കൂര്‍ വൈകുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.
Post Your Comments