ജോധ്പൂര്‍: കാര്‍ റാലിക്കിടെ റേസിങ്ങ് ട്രാക്കിലുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് ദാരുണാന്ത്യം. ദേശീയ റേസിങ് താരത്തിന്റെ കാറിടിച്ച് ആണ് അപകടം ഉണ്ടായത്.
ഇന്ത്യന്‍ കാര്‍ റാലിയുടെ ഭാഗമായി നടന്ന റേസിങ്ങില്‍ അര്‍ജുന അവാര്‍ഡ് ജേതാവ് ഗൗരവ് ഗില്‍ ഓടിച്ചിരുന്ന കാര്‍ ഇടിച്ചാണ് ദാരുണ സംഭവം നടന്നത്. അച്ഛനും അമ്മയും മകനുമാണ് അപകടത്തില്‍ മരിച്ചത്. മറ്റു കാഴ്ചക്കാര്‍ ട്രാക്കില്‍ നിന്ന് മാറി നില്‍ക്കാന്‍ ഇവരോട് ആവശ്യപ്പെട്ടിരുന്നു.
അപകടത്തെ തുടര്‍ന്ന് സംഘാടകര്‍ക്കെതിരെ ഗ്രാമവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. അപകടത്തെ തുടര്‍ന്ന് ഇന്ത്യന്‍ കാര്‍ റാലിയുടെ ജോധ്പൂര്‍ റൗണ്ട് സംഘാടകര്‍ ഉപേക്ഷിച്ചു.
ALSO READ: സ്ത്രീകള്‍ക്ക് നേരെ നടുവിരല്‍ കാണിച്ചാല്‍ ഇനി ജയിലിൽ കിടക്കേണ്ടി വരും, നിർണ്ണായക കോടതി വിധി
അപകടത്തില്‍പ്പെട്ട മൂവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മത്സരത്തിനിടെ റേസിങ് ട്രാക്കിലേക്ക് ബൈക്കോടിച്ച് വന്നതാണ് കുടുംബം. ഇതാണ് അപകടത്തിന് കാരണമായത്. മഹിന്ദ്ര ഡെസേര്‍ട്ട് കാര്‍ റാലിയുടെ ഭാഗമായി സാംദരി പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലൂടെയാണ് കാര്‍ കടന്നു പോയതെന്ന് അഡീഷണല്‍ എസ്പി രത്തന്‍ലാല്‍ ഭാര്‍ഗവ പറഞ്ഞു. ഇന്ത്യന്‍ കാര്‍ റാലിയുടെ ഇതിന് മുന്‍പുള്ള റൗണ്ട് ചെന്നൈയില്‍ വെച്ചാണ് നടന്നത്.
Post Your Comments