KeralaLatest NewsNews

എബിവിപിയുടെ കൊടിമരം തകര്‍ക്കാന്‍ ശ്രമം; ബ്രണ്ണന്‍ കോളേജിലെ ആറ് പ്രവര്‍ത്തകരെ എസ്എഫ്‌ഐ സസ്‌പെന്‍ഡ് ചെയ്തു

ധര്‍മ്മടം: ഗവ. ബ്രണ്ണന്‍ കോളേജിലെ എബിവിപിയുടെ കൊടിമരം തകര്‍ക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുത്ത് എസ്എഫ്‌ഐ. പ്രശ്‌നത്തിലുള്‍പ്പെട്ട ആറുപേരെയാണ് എസ്എഫ്‌ഐ സസ്‌പെന്‍ഡ് ചെയ്തത്. എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അക്ഷയ്, പ്രസിഡന്റ് വരുണ്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് നടപടി. വെള്ളിയാഴ്ച രാവിലെ ചേര്‍ന്ന യൂണിറ്റ് യോഗത്തിലാണ് തീരുമാനം.

ALSO READ: പ്രസാദത്തട്ടില്‍ വെച്ച് തിരുവാഭരണങ്ങള്‍ കടത്തി, വര്‍ഷങ്ങളായി തുടര്‍ന്ന മോഷണം പുറംലോകമറിയാന്‍ കാരണം പൂജാരിയുടെ ഭാര്യയുടെ സ്വര്‍ണഭ്രമം; ഒടുവില്‍ 27 വര്‍ഷത്തിന് ശേഷം തടവുശിക്ഷ

ബ്രണ്ണന്‍ കോളേജില്‍ കഴിഞ്ഞ ദിവസം നടന്ന അപക്വമായ പ്രവണതകള്‍ നയങ്ങളില്‍ നിന്നുള്ള വ്യതിചലനമാണെന്ന് എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. കലാലയങ്ങളിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന ഇത്തരം നടപടികള്‍ എസ്എഫ്‌ഐ അംഗീകരിക്കുന്നില്ല. സംഘടനാ അച്ചടക്കം പാലിക്കാന്‍ ബ്രണ്ണന്‍ കോളേജ് യൂണിറ്റ് നേതൃത്വത്തിനടക്കം സാധിച്ചില്ല. യൂണിറ്റ് ഭാരവാഹികളടക്കം അച്ചടക്കലംഘനം കാണിച്ച സാഹചര്യത്തില്‍ ഇത്തരം സംഘടനാവിരുദ്ധ പ്രവൃത്തിയില്‍ പങ്കെടുത്തവരെ മുഴുവന്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തതായും ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ അറിയിച്ചു.ജില്ലാ പ്രസിഡന്റ് സി.പി ഷിജു, സെക്രട്ടറി ഷിബിന്‍ കാനായി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ALSO READ: പാവപ്പെട്ടവരുടെ പാര്‍ട്ടിയെ സമരത്തിനിറക്കിയതില്‍ പങ്കുണ്ടോ? ബ്രിട്ടാസിനെതിരെ അഡ്വ. ജയശങ്കര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button