കോട്ടയം : പാലാ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണവും കൊട്ടിക്കലാശവും വെള്ളിയാഴ്ച അവസാനിച്ചതോടെ ഇനിയുള്ള രണ്ട് ദിവസം നിശബ്ദ പ്രചാരണത്തിന്റേതാകും. സാമുദായിക നേതൃത്വങ്ങളെയും പ്രമുഖ വ്യക്തികളെയും ഒരിക്കല്‍ കൂടി സ്ഥാനാര്‍ത്ഥികള്‍ കാണും. ഒരിക്കല്‍ കൂടി വീടുകളില്‍ കയറി വോട്ട് ഉറപ്പിക്കാനാവും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരുടെയും ശ്രമം.
Read Also : പാലാ ഉപതെരഞ്ഞെടുപ്പിനെ കുറിച്ച് വെള്ളാപ്പളിളി നടേശന്‍
എല്ലായിടത്തും ഓടിയെത്തിയെന്ന ആത്മവിശ്വാസത്തിലാണ് സ്ഥാനാര്‍ത്ഥികള്‍. ശ്രീനാരായണ ഗുരു ജയന്തി ആയതിനാല്‍ ഒരു ദിവസം മുന്നെ പ്രചരണം കൊട്ടി കലാശിച്ചു. പക്ഷേ നിശബ്ദ പ്രചരണത്തിന്റെ രണ്ട് ദിവസങ്ങളിലും സ്ഥാനാര്‍ത്ഥികള്‍ക്കും പ്രവര്‍ത്തകര്‍ക്കും വിശ്രമമുണ്ടാവില്ല. യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് ടോമും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മാണി സി. കാപ്പനും എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എന്‍. ഹരിയും ഇന്ന് പ്രമുഖ വ്യക്തികളെ സന്ദര്‍ശിക്കും .ഒപ്പം അവസാനവട്ട വിലയിരുത്തലുകളും നടത്തും. ആദ്യ ഘട്ടത്തില്‍ കേരള കോണ്‍ഗ്രസിലെ ജോസ് കെ. മാണി, ജോസഫ് പക്ഷങ്ങള്‍ തമ്മിലടിച്ചെങ്കിലും അവസാനം എല്ലാം പരിഹരിച്ച് വിജയം ഉറപ്പിച്ചുവെന്നാണ് യു.ഡി.എഫ് ക്യാമ്പിന്റെ ആത്മവിശ്വാസം.
Post Your Comments