മലപ്പുറം: കാളികാവ് ചോക്കാട്കല്ലമൂല ചിങ്കക്കല്ല് പുഴയില്‍ മലവെള്ളപ്പാച്ചില്‍. അപകടത്തില്‍പ്പെട്ട രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. രണ്ടുപേരെ നാട്ടുകാരും രക്ഷാപ്രവര്‍ത്തകരും രക്ഷപ്പെടുത്തിയപ്പോള്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ഒരു വയസുള്ള കുട്ടിയ്ക്കായി തിരച്ചില്‍ തുടരുകയാണ്. വേങ്ങര പറമ്പില്‍പടി സ്വദേശി യൂസഫ്, ബന്ധു ജുബൈരിയ എന്നിവരാണ് മരിച്ചത്.
ഇവരോടൊപ്പം ഒഴുക്കില്‍പ്പെട്ട യൂസഫിന്റെ ഭാര്യ ഷഹീദ, മകന്‍ അജ്മല്‍ എന്നിവരെ രക്ഷപ്പെടുത്തി. ഒരുവയസ്സുള്ള അബീഹയെയാണ് കാണാതായത്.വേങ്ങരയില്‍നിന്നുള്ള 15 അംഗ സംഘമാണ് ചീങ്ങക്കല്ല് സന്ദര്‍ശിക്കാനെത്തിയത്. പെട്ടെന്ന് മലവെള്ളപ്പാച്ചിലുണ്ടായതിനാല്‍ നദിയില്‍ ജലനിരപ്പുയരുകയും അഞ്ചുപേര്‍ ഒഴുക്കില്‍പ്പെടുകയുമായിരുന്നു.
മൂന്നുപേര്‍ അക്കരയ്ക്ക് നീന്തി രക്ഷപ്പെട്ടെന്ന് കരുതുന്നു. മൃതദേഹങ്ങള്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍. കുളിക്കാനിറങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്. പെട്ടെന്ന് വെള്ളം ഇരച്ചുയരുകയായിരുന്നു.
Post Your Comments