ആഹാരം കഴിച്ചു കഴിഞ്ഞാല്‍ ഉടനെ പോയി കുളിക്കരുതെന്ന് പണ്ടുള്ളവര്‍ പറയുമായിരുന്നു. എന്നാല്‍ അതു പഴമക്കാര്‍ വെറുതെ പറയുന്നതാണെന്ന് പറയാന്‍ വരട്ടെ. ഇതിലൊക്കെ ഒരല്‍പം സംഗതിയുണ്ട്.
ദഹനത്തെ മെല്ലെയാക്കുകയും ദഹനത്തിന് ആവശ്യമായ രക്തപ്രവാഹം വയറിന്റെ ഭാഗത്ത് കുറയ്ക്കുകയും ചെയ്യുന്നു എന്നതാണ് ഇതിനു പിന്നിലെ ശാസ്ത്രം. ആഹാരം കഴിച്ചു കഴിയുമ്പോള്‍ ശരീരഊഷ്മാവ് ഒരല്‍പം കൂടിയിരിക്കും. പെട്ടെന്നുള്ള കുളി ആ ഊഷ്മാവിനെ കുറയ്ക്കും. ഇതാണ് ദഹനക്കേട് ഉണ്ടാക്കുക. ദഹനത്തിന് ആവശ്യമായ ഊഷ്മാവ് വീണ്ടെടുക്കാന്‍ പിന്നീട് ശരീരം നന്നേ ശ്രമിക്കണം. ഇത് ശരീരസുഖക്കുറവ്, ആസിഡിറ്റി, ദഹനക്കേട്, ശ്വാസംമുട്ടല്‍ എന്നിവ ഉണ്ടാക്കും. ആഹാരത്തിനു മുന്‍പോ ആഹാരം കഴിഞ്ഞ് 2-3 മണിക്കൂറിനു ശേഷമോ കുളിക്കുന്നതാണ് നല്ലത്.
Post Your Comments