കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 30 കര്‍ഷകര്‍. ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ബുധനാഴ്ച രാത്രിയില്‍ നടത്തിയ ആക്രമണം ലക്ഷ്യം തെറ്റുകയായിരുന്നു എന്നാണ് വാർത്ത ഏജൻസി ആയ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തത്. അതോടൊപ്പം മൂന്ന് അഫ്ഗാനിസ്ഥാന്‍ സര്‍ക്കാര്‍ വൃത്തങ്ങളും വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്.
Also read : അമേരിക്കയെ നടുക്കി വീണ്ടും വെടിവയ്പ്പ് : ഒരാൾ കൊല്ലപ്പെട്ടു
അഫ്ഗാനിലെ നന്‍ഗര്‍ഹാര്‍ പ്രവിശ്യയിലെ മലയോര മേഖലയായ വസീര്‍ താന്‍ഹിയിൽ ഗോത്ര വിഭാഗത്തില്‍പ്പെട്ട കര്‍ഷകരാണ് കൊല്ലപ്പെട്ടത്. നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തീ കായുവാന്‍ കൂടിയവരെയാണ് ലക്ഷ്യം വച്ചതെന്നാണ് തദ്ദേശവാസികള്‍ ന്യൂസ് എജന്‍സിയോട് പറഞ്ഞത്.
അഫ്ഗാനിസ്ഥാനിലെ സൈനിക നടപടിയില്‍ ജനുവരി മുതല്‍ ജൂലൈ വരെയുള്ള കണക്ക് പ്രകാരം 1,366 സാധാരണക്കാർ മരിച്ചതായാണ് വിവരം. അതില്‍ തന്നെ ഏറ്റവും കൂടുതല്‍പ്പേര്‍ കഴിഞ്ഞ വര്‍ഷം മരിച്ചത് നാന്‍ഗര്‍ഹാര്‍ പ്രവിശ്യയിലാണ്. 681 പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. 2446 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
Post Your Comments