തന്റെ ആദ്യകാലങ്ങളിലെ സിനിമാ ജീവിതം അത്ര സുഖകരമല്ലായിരുന്നുവെന്ന് വ്യക്തമാക്കി സ്‌റ്റണ്ട് മാസ്‌റ്റര്‍ ത്യാഗരാജന്‍. ഫൈറ്റേഴ്‌സിന് ഒരു യൂണിയന്‍ ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് അന്നത്തെ താരചക്രവര്‍ത്തിമാരായിരുന്ന എം.ജി.ആറിനും ശിവാജി ഗണേശനും തന്നോട് തുടക്കത്തില്‍ കുറച്ച് എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍ കാലക്രമേണ അത് ഇല്ലാതാവുകയായിരുന്നു. സിനിമാ മേഖലയില്‍ നിന്ന് തനിക്ക് ധാരാളം വധഭീഷണികള്‍ നേരിടേണ്ടി വന്നതായും, എം.ജി.ആര്‍ കാരണമാണ് താന്‍ ജീവിച്ചിരിക്കുന്നതെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കുന്നു.
Read also: ഓഹരി വിപണി : ഇന്ന് മികച്ച നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു
ഒരു വര്‍ഷം 65 പടങ്ങള്‍ക്ക് വരെ ഫൈറ്റ് മാസ്‌റ്റര്‍ ആയിരുന്ന എന്നോട് പലര്‍ക്കും പക തോന്നുന്നത് സ്വാഭാവികമാണ്. എന്നെ വകവരുത്താനായി സകല അഭ്യാസങ്ങളും പഠിച്ച ഗുണ്ടകൾ വന്നിരുന്നു. കൂടാതെ ഭക്ഷണത്തിൽ വിഷം ചേർത്ത് വരെ നൽകിയിട്ടുണ്ട്. എന്നെ വകവരുത്താനുള്ള ശ്രമങ്ങളെ കുറിച്ച് എം.ജി.ആറിനോട് ഞാന്‍ പറഞ്ഞു. മദിരാശിയില്‍ സിനിമാ പ്രവര്‍ത്തകര്‍ ഒത്തുകൂടിയ ഒരു ചടങ്ങില്‍ വച്ച് ത്യാഗരാജന്റെ ശരീരത്തില്‍ ഒരുതരി മണ്ണു വീഴ്‌ത്താന്‍ ഞാന്‍ അനുവദിക്കില്ലെന്ന് എം.ജി.ആര്‍ പരസ്യമായി പറയുകയുണ്ടായി. ഇന്നോ നാളെയോ ഒരു ആക്‌സിഡന്റിലൂടെ ജീവിതം അവസാനിക്കുമെന്ന് കരുതിയിരുന്ന എനിക്ക് എം.ജി.ആര്‍ പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. ഷൂട്ടിംഗിന് പോകുമ്പോഴും വരുമ്പോഴും തനിക്ക് പോലീസ് അകമ്പടി ഉണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
Post Your Comments