Latest NewsCinemaNews

ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയിൽ നായകസ്ഥാനത്തേക്ക് മോഹൻലാലിനും പരിഗണന

ഒരു ജനതയുടെ മുഴുവൻ ‘അമ്മ ആയിരുന്നു അന്തരിച്ച മുൻ തമിഴ്‌നാട് മുഖ്യമന്ത്രി ആയിരുന്ന ജയലളിത.ഒന്നിൽ കൂടുതൽ സംവിധായകർ ആ ജീവിതം സിനിമയാക്കാൻ ഒരുങ്ങുകയാണ്. സംവിധായകൻ വിജയ്, പ്രിയദർശിനി എന്നിവർക്ക് പുറമെ ഭാരതിരാജയും ചിത്രം അന്നൗൻസ് ചെയ്തു കഴിഞ്ഞു. ‘അമ്മ പുരട്ചി തലൈവി’ എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്.

ഒരു പ്രമുഖ പത്രത്തിന്റെ റിപ്പോർട്ട് അനുസരിച്ച ചിത്രത്തിൽ മോഹൻലാൽ നായകൻ ആകും എന്നാണ് കേൾക്കുന്നത്. മോഹൻലാലിന് പുറമെ കമൽഹാസനും പരിഗണയിൽ ഉണ്ട്. എംജിആറിന്റെ വേഷത്തിൽ ആണ് ഇവരെ പരിഗണിക്കുന്നത്. ഇതിനു മുൻപ് മണി രത്‌നത്തിന്റെ ഇരുവരിൽ മോഹൻലാൽ എംജിആർ ആയി അഭിനയിച്ചിട്ടുണ്ട്.

ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ കാര്യങ്ങൾ ഏതാണ്ട് പൂർത്തിയായി. ചിത്രം ഡിസംബറിൽ ചിത്രീകരണം ആരംഭിക്കും എന്നാണ് കേൾക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button