ന്യൂഡല്‍ഹി: ലാവ്‌ലിന്‍ അഴിമതി കേസ് ഒക്ടോബർ ആദ്യവാരം സുപ്രീം കോടതി പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ട്.
ALSO READ: സർക്കാരിനെതിരെ ആഞ്ഞടിച്ച് ചെന്നിത്തല; പുതിയ അഴിമതി ആരോപണം പുറത്ത്
ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകളാണ് സുപ്രീം കോടതിയുടെ പരിഗണനക്കെത്തുന്നത്. നേരത്തെ, മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെ മൂന്ന് പേരെ കേസില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇതിനെതിരായ ഹര്‍ജികളാണ് അടുത്ത മാസം പരിഗണിക്കുക.
പ്രതിപ്പട്ടികയിലെ മൂന്ന് പേര്‍ നല്‍കിയ ഹര്‍ജികളും സിബിഐ നല്‍കിയ ഹര്‍ജിയുമാണ് നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.
ALSO READ: എന്‍ടോര്‍ക്ക് 125 റേസ് എഡിഷനുമായി വീണ്ടും ഞെട്ടിച്ച് ടിവിഎസ്
കക്ഷി ചേരാനുള്ള ഹർജി പരിഗണിക്കവേയാണ് കഴിഞ്ഞ ദിവസം ജസ്റ്റിസ് എന്‍.വി.രമണ അദ്ധ്യക്ഷനായ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, കേസ് തുടരെ തുടരെ മാറ്റിവെക്കുന്നത് ശരിയല്ലെന്ന് അഭിഭാഷക എം.കെ.അശ്വതി കോടതിയില്‍ പറഞ്ഞു.
Post Your Comments