KeralaLatest NewsNews

പ്രോസിക്യൂഷൻ അനുമതി വൈകിപ്പിച്ചു, മാവോയിസ്റ്റ് നേതാവിന് അനുകൂലമായി കോടതി വിധി

കൊച്ചി: പ്രോസിക്യൂഷൻ അനുമതി നല്‍കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ കാലതാമസം വരുത്തിയതിനാൽ ഹൈക്കോടതിയുടെ വിധി മാവോയിസ്റ്റ് നേതാവിന് അനുകൂലമായി. ഇതോടെ മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ യുഎപിഎ നിലനിൽക്കില്ലെന്ന് ഹൈക്കോടതി പറഞ്ഞു. വയനാട് കേന്ദ്രീകരിച്ചുള്ള മാവോവാദി പ്രവര്‍ത്തനങ്ങളെ തുടര്‍ന്നാണ് രൂപേഷിനെതിരെ യുഎപിഎ ചുമത്തിയത്.

ALSO READ: സർക്കാർ അഴിമതി; പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം അടിസ്ഥാനരഹിതമെന്ന് എം.എം മണി

നിരോധിത സംഘടനകളില്‍ പ്രവര്‍ത്തിക്കുകയും ഇവയുടെ ലഘുലേഖകള്‍ വിതരണം ചെയ്‌തെന്നുമാണ് രൂപേഷിനെതിരെ ചുമത്തിയിട്ടുള്ള കേസുകള്‍. മൂന്നു കേസുകളിലായി വളയം, കുറ്റ്യാടി പോലീസ് ചുമത്തിയ യുഎപിഎയാണ് കോടതി റദ്ദാക്കിയത്.

ALSO READ: മരട് ഫ്ലാറ്റ് പ്രശ്‍നം: നിരുപാധികം മാപ്പ്, ടോം ജോസ് സുപ്രീം കോടതിയിൽ

പ്രോസിക്യൂഷന് അനുമതി നല്‍കുന്നതില്‍ സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടായ കാലതാമസമാണ് ഹൈക്കോടതി ഇത്തരത്തില്‍ നടപടി സ്വീകരിക്കാനുള്ള കാരണം. ജസ്റ്റിസ് രാജാ വിജയരാഘവന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. നിലവില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവിലാണ് രൂപേഷ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button