പൂനെ: പതിനെട്ടുകിലോമീറ്ററിന് ചാർജായി ഓട്ടോഡ്രൈവർ ഈടാക്കിയത് 4300 രൂപ. കഴിഞ്ഞദിവസം രാത്രി പൂനെയിലാണ് സംഭവം. ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന യുവാവിൽ നിന്നാണ് അജ്ഞാതനായ ഓട്ടോക്കാരന്‍ ഇത്രയും ചാര്‍ജ് വാങ്ങിയത്. ഓട്ടോ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. താമസസ്ഥലത്തേക്ക് പോകാനായി ടാക്സി അന്വേഷിച്ചെങ്കിലും കിട്ടാത്തതിനെ തുടർന്നാണ് അതുവഴിപോയ ഓട്ടോറിക്ഷയില്‍ യുവാവ് കയറിയത്. ഡ്രൈവറെക്കൂടാതെ ഒരാളുംകൂടി ഓട്ടോയില്‍ ഉണ്ടായിരുന്നു. മീറ്റര്‍ചാര്‍ജ് മാത്രം നല്‍കിയാല്‍ മതിയെന്നാണ് ഡ്രൈവര്‍ പറഞ്ഞത്.
Read also: മാണിയുടെ മണ്ഡലം പിടിക്കാൻ മാണി; മാണി കേരള കോൺഗ്രസ് സീറ്റ് നില നിർത്താൻ ജോസ് കെ മാണി
എന്നാൽ ഇറങ്ങേണ്ട സ്ഥലമായപ്പോൾ 4300 രൂപയാണ് മീറ്ററിൽ കാണിച്ചത്. പതിനെട്ടുകിലോമീറ്ററിന് ഇത്രയും തുക നല്‍കാനാവില്ലെന്നും പതിവായി കൊടുക്കുന്ന 600രൂപ നല്‍കാമെന്നും യുവാവ് പറഞ്ഞു. എന്നാൽ ഡ്രൈവറും കൂടെയുണ്ടായിരുന്ന ആളും യുവാവിനെ ഭീഷണിപ്പെടുത്താൻ തുടങ്ങി. മീറ്ററില്‍ കാണിക്കുന്ന തുക തന്നില്ലെങ്കില്‍ കൊല്ലുമെന്നായി ഭീഷണി. ഒടുവില്‍ യുവാവ് പണം നൽകി. പിന്നീട് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
Post Your Comments