ഭക്ഷണത്തില്‍ ഇഞ്ചി ചേര്‍ത്താല്‍, ആരോഗ്യപരമായി ഏറെ ഗുണകരമാണ്. ദിവസവും ഇഞ്ചി ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തിയാല്‍, അത് ഒട്ടനവധി ഗുണങ്ങള്‍ നമുക്ക് നല്‍കും.
ALSO READ: കറ്റാർവാഴയിലെ സൗന്ദര്യ രഹസ്യങ്ങൾ
മനംപുരട്ടല്‍, ഛര്‍ദ്ദി തുടങ്ങിയവയ്ക്ക് ഏറെ നല്ലതാണ് ഇഞ്ചി. അതുപോലെ തന്നെ, ദഹനപ്രശ്‌നങ്ങള്‍ക്കുള്ള ഉത്തമ പരിഹാരമാണ് ഇഞ്ചി. ദഹനക്കേട് കാരണം ഉണ്ടാകുന്ന വയറുവേദന, വയറിളക്കം, ക്ഷീണം എന്നിവ മാറാന്‍ ഇഞ്ചി കഴിച്ചാല്‍ മതി. ഇഞ്ചിയില്‍ അടങ്ങിയിട്ടുള്ള നാരുകള്‍ ഉള്‍പ്പെടയുള്ള പോഷകങ്ങളാണ് ദഹനം എളുപ്പമാക്കാന്‍ സഹായിക്കുന്നത്.
ALSO READ: വീണ്ടും കശ്മീരിനെ ഭൂമിയിലെ സ്വര്‍ഗമാക്കി മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ദിവസവും ഒരു നാല് ഗ്രാം ഇഞ്ചി കഴിക്കുന്നത് ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുന്നു. ഗ്രീന്‍ ടീയിലോ കട്ടനിലോ ഒരു നുളള് ഇഞ്ചി കുടിച്ചാല്‍ മതിയാകും. ശരീരത്തിനുള്ളിലെ വിഷവസ്‌തുക്കള്‍ നീക്കം ചെയ്‌തു ശുദ്ധീകരിക്കാന്‍ ഇഞ്ചി സഹായിക്കും.
Post Your Comments