കാസര്‍കോട് : ജില്ലാ ഗവണ്‍മെന്റ് കോളജില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം, ഒരാള്‍ക്ക് ഗുരുതര പരിക്ക്. അക്രമത്തില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ഗുരുതര പരിക്ക്. ആക്രമത്തില്‍ സാരമായി പരിക്കേറ്റ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനറും മൂന്നാംവര്‍ഷ ഹിസ്റ്ററി വിദ്യാര്‍ഥിയുമായ എസ് വിഘ്നരാജ്(19), ബിഎസ്സി ബോട്ടണി രണ്ടാംവര്‍ഷ വിദ്യാര്‍ഥി കെ വി സിദ്ധാര്‍ഥ് (18), ബിഎസ്സി കെമിസ്ട്രി രണ്ടാംവര്‍ഷ വിദ്യാര്‍ഥി കെ വി ശ്രീരൂപ് (18), ബികോം ഒന്നാംവര്‍ഷ വിദ്യാര്‍ഥി ഇമ്മാനുവല്‍(18), ജിബിന്‍(18), ലിജോ (18)എന്നിവരെ ചെങ്കള നായനാര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പച്ചവെള്ളം പോലും നൽകാതെ ഉടമ രണ്ടാഴ്ച പൂട്ടിയിട്ട വളർത്തു നായയ്ക്ക് ദാരുണാന്ത്യം
വ്യാഴാഴ്ച ഉച്ചയോടെ മാരകായുധങ്ങളുമായി ക്യാമ്പസിലെത്തിയ എംഎസ്‌എഫ് പ്രവര്‍ത്തകര്‍ ഫിസിക്സ് ഡിപ്പാറട്ടുമെന്റിന് മുന്നില്‍വച്ച് എസ്‌എഫ്‌ഐ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ ആക്രമിക്കുകയായിരുന്നുവെന്നാണ് എസ് എഫ് ഐ കേന്ദ്രങ്ങള്‍ പറയുന്നത്.ഗുരുതരമായി പരിക്കേറ്റ സിദ്ധാര്‍ഥിന്റെ തലയില്‍ 14 തുന്നിക്കെട്ടുകള്‍ വേണ്ടിവന്നു.. വിഘ്നരാജിന്റെ തലയില്‍ ആറ് തുന്നിക്കെട്ടും കൈയ്ക്കും തോളെല്ലിനും പരിക്കുമുണ്ട്. ശ്രീരൂപിന് തലയ്ക്കേറ്റ പരിക്കിന് പുറമെ പുറത്തും കൈകാലുകള്‍ക്കുമാണ് അടിയേറ്റത്. ഇമ്മാനുവലിനും ജിബിനും ലിജോയ്ക്കും ദേഹമാസകലം അടിയേറ്റു. അപ്രതീക്ഷിത ആക്രമമായതിനാല്‍ ചെറുത്തുനില്‍ക്കാന്‍പോലും എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞില്ല.
കോളേജില്‍നിന്ന് പുറത്താക്കപ്പെട്ട ഒരു വിദ്യര്‍ത്ഥിയുടെ നതൃത്വത്തിലുള്ള സംഘമാണ് അക്രമം നടത്തിയതെന്നാണ് എസ് എഫ് ഐ നേതാക്കള്‍ ആരോപിക്കുന്നത്. കരുതിക്കൂട്ടിയാണ് ആക്രമം നടത്തിയതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. എര്‍ട്ടിഗോ കാറിലാണ് അക്രമം നടത്തിയവര്‍ രക്ഷപ്പെട്ടതെന്നും പരിക്കേറ്റവര്‍ പറഞ്ഞു. കമ്പിപ്പാര, അഗ്രം കൂര്‍പ്പിച്ച ജനല്‍ കമ്പി , ആണി തറച്ച പലക, ഡസ്‌കിന്റെ കാല്‍, കത്തി, പഞ്ച് തുടങ്ങിയ മാരകായുധങ്ങളുമായാണ് അക്രമിച്ചതെന്ന് പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവര്‍ പറഞ്ഞു.
Post Your Comments