കടലിനടിയില്‍ നിരീക്ഷണം ശക്തമാക്കാന്‍ അതിവേഗം നീന്തുന്ന മത്സ്യറോബോട്ടുമായി വിര്‍ജീനിയ സര്‍വകലാശാലയിലെ ഹിലരി ബാര്‍ട്ട് സ്മിത്തും സംഘവും. 25 സെന്റ്‌റീമീറ്റര്‍ നീളമുള്ള ഈ മത്സ്യ റോബോട്ടിനെ വലിയൊരു ട്യൂണയുടെ രൂപത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. സ്റ്റീലും റെസിനും ഉപയോഗിച്ച് ത്രീഡി പ്രിന്റ് ചെയ്ത ഈ മത്സ്യ റോബോട്ടിന് ഒരു പ്ലാസ്റ്റിക് ചര്‍മത്തിന്റെ കവചവുമുണ്ട്.
ജലാന്തര്‍ ഭാഗങ്ങളില്‍ നിരീക്ഷണം നടത്തല്‍ ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ക്ക് ഈ റോബോട്ട് ഉപയോഗപ്പെടുത്താവുന്നതാണ്.
ട്യൂണ മത്സ്യങ്ങള്‍ക്ക് അതിവേഗം നീന്താന്‍ സാധിക്കും. അതിനാലാണ് ട്യൂണയുടെ രൂപം തന്നെ റോബോട്ടിന് വേണ്ടി തിരഞ്ഞെടുത്തത്. ട്യൂണാ റോബോട്ടിന് സെക്കന്റില്‍ ഒരു മീറ്റര്‍ ദൂരം സഞ്ചരിക്കാനാവും. ട്യൂണ മത്സ്യങ്ങള്‍ക്കുള്ള പോലെ ട്യൂണ റോബോട്ടിന് ചിറകുകളില്ല. വാല്‍ മാത്രമേ യുള്ളൂ.
Post Your Comments