![](/wp-content/uploads/2018/05/pm-modi-in-israel.jpg)
ഇസ്ലാമാബാദ് ; ഇസ്രായേലിന്റെയും ,റഷ്യയുടെയും സഹായത്തോടെ പാകിസ്ഥാനിൽ അപകടകരമായ ആക്രമണത്തിനു ഇന്ത്യ തയ്യാറെടുക്കുന്നതായി പാകിസ്ഥാൻ . ഇത് സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ പാക് സൈന്യത്തിനു ലഭിച്ചതായും പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞു .ഇന്ത്യയുടെ ലക്ഷ്യം പാക് അധീന കശ്മീരാണ് . അത് ഇന്ത്യൻ ആഭ്യന്തര മന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു . ഇന്ത്യൻ ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞതുപോലെ പാക് അധീന കശ്മീരും പിടിച്ചെടുക്കാനാണ് ഇന്ത്യൻ സൈന്യം ഒരുങ്ങുന്നത് .
ഇസ്രായേലിന്റെയും ,റഷ്യയുടെയും സഹായത്തോടെയാണ് ഇന്ത്യയുടെ നീക്കം . റഷ്യയിൽ നിന്ന് ആയുധങ്ങൾ പോലും തങ്ങൾക്ക് നൽകാത്തതും അതുകൊണ്ടാണെന്ന് പാകിസ്ഥാൻ ആരോപിച്ചു . ഇനി കശ്മീർ വിഷയത്തിൽ ഇന്ത്യയുമായി ഒരു ചർച്ചയില്ല . കശ്മീരിലെ നിയന്ത്രണങ്ങൾ പിൻവലിച്ചതിനു ശേഷം മാത്രം ഇന്ത്യയുമായി ചർച്ച നടത്തുന്നതിനെ കുറിച്ച് ആലോചിക്കും – ഇമ്രാൻ ഖാൻ പറഞ്ഞു .മുൻപും പാകിസ്ഥാനെ ഇന്ത്യ ആക്രമിക്കുമെന്ന ഭയത്തെ തുടർന്ന് പാക് വ്യോമപാതകൾ അടച്ചിരുന്നു .
സൈനിക നീക്കങ്ങൾക്കൊപ്പം സാമ്പത്തികമായും,മറ്റ് രീതികളിലും പാകിസ്ഥാനെ തകർക്കാൻ ഇന്ത്യ നീക്കങ്ങൾ നടത്തുന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്.പാകിസ്ഥാനെതിരെ ഏതു നീക്കത്തിനും ഇസ്രായേൽ ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല ഇന്ത്യയുടെ പ്രതിരോധ മേഖല ശക്തിപ്പെടുത്താനായി ഏറ്റവും വലിയ ആളില്ലാ വിമാനങ്ങളായ 50 ഹെറോൺ ഡ്രോണുകൾ, സ്പൈസ് ബോംബുകൾ എന്നിവ ഇന്ത്യയ്ക്ക് നൽകാമെന്നും ഇസ്രായേൽ പറഞ്ഞിരുന്നു.
Post Your Comments