Latest NewsNews

മരട് ഫ്‌ളാറ്റ് പ്രശ്‍നം: ചീഫ് സെക്രട്ടറി ടോം ജോസ് ഇന്ന് സുപ്രിംകോടതിയിൽ

തിരുവനന്തപുരം: മരട് ഫ്‌ളാറ്റ് പ്രശ്നത്തിൽ കേരള ചീഫ് സെക്രട്ടറി ടോം ജോസ് ഇന്ന് സുപ്രിംകോടതിയിൽ നേരിട്ട് ഹാജരാകും. മരടിലെ ഫ്‌ളാറ്റുകൾ പൊളിച്ച് നീക്കി റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രിംകോടതി അനുവദിച്ച സമയം നാളെ അവസാനിക്കാനിരിക്കെയാണ് ചീഫ് സെക്രട്ടറി ടോം ജോസ് ഇന്ന് ഡൽഹിയിൽ എത്തുന്നത്.

ALSO READ: ചെന്നൈയില്‍ വൻ സ്വർണ്ണ വേട്ട; പ്രതി പിടിയിൽ

ചീഫ് സെക്രട്ടറിയോട് 23ന് നേരിട്ട് ഹാജരാകണമെന്ന് സുപ്രിംകോടതി നിർദ്ദേശിച്ചിരുന്നു. മരടിലെ ഫ്‌ളാറ്റുകൾ പൊളിക്കാനുള്ള ഉത്തരവ് നടപ്പാക്കിയിലെങ്കിൽ ചീഫ് സെക്രട്ടറിയെ ജയിലിലേക്ക് അയക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. ഈ സാഹചര്യത്തിൽ ഡൽഹിയിൽ സുപ്രിംകോടതി അഭിഭാഷകരുമായി ചീഫ് സെക്രട്ടറി ഇന്ന് കൂടികാഴ്ച നടത്തും.

ALSO READ: കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികൾ സമർപ്പിച്ച മുഴുവൻ പത്രികകളും തള്ളി

കോടതി ഉത്തരവ് നടപ്പിലാക്കാനുള്ള നടപടി തുടങ്ങിയതായും ഫ്‌ളാറ്റ് പൊളിക്കാനുള്ള ടെൻഡർ വിളിച്ചതായും കാണിച്ച് സുപ്രിം കോടതിയിൽ റിപ്പോർട്ട് നൽകാനാണ് നീക്കം. പാരിസ്ഥിതിക ആഘാതം കൂടാതെ കെട്ടിടം പൊളിച്ചു നീക്കാൻ സാവകാശം വേണമെന്നും കോടതിയിൽ ആവശ്യപ്പെടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button